മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മഡോണ്‍ അശ്വിന്‍ ആണ് സംവിധാനം

കോളിവുഡ് നിര്‍മ്മാതാക്കള്‍ ഇന്ന് മിനിമം ​ഗ്യാരന്‍റി പ്രതീക്ഷിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് ശിവകാര്‍ത്തികേയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തമിഴ് സിനിമയില്‍ ഇത്രയധികം വളര്‍ച്ചയുണ്ടാക്കിയ താരങ്ങള്‍ അധികം കാണില്ല. അതിനാല്‍ത്തന്നെ ശിവകാര്‍ത്തികേയന്‍റെ പുതിയ ചിത്രങ്ങളെ തിയറ്റര്‍ വ്യവസായവും വലിയ താല്‍പര്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴിതാ അദ്ദേഹം നായകനായ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍‌ശനം ആരംഭിച്ചിരിക്കുകയാണ്. മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ ഫാന്‍റസി ആക്ഷന്‍ ചിത്രം മാവീരന്‍ ആണ് അത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ഇന്നലെ തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചിരുന്നത്. അത് ബോക്സ് ഓഫീസിലും ​ഗുണകരമായെന്ന് സൂചിപ്പിക്കുന്നതാണ് പുറത്തെത്തിയ കണക്കുകള്‍‌. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് മാത്രം നേടിയിരിക്കുന്നത് 7.60 കോടിയാണ്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ ഏറ്റവും മികച്ച ഓപണിം​ഗ് നേടിയ അഞ്ച് ചിത്രങ്ങളുടെ കൂട്ടത്തിലും ഇതോടെ മാവീരന്‍ ഇടംപിടിച്ചതായാണ് വിവരം. ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷനില്‍ ചിത്രം ഇതിലും നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Scroll to load tweet…

നേരത്തെ യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിന്‍. അദിതി ശങ്കര്‍ നായികയാവുന്ന ചിത്രത്തില്‍ സരിത, മിഷ്കിന്‍, സുനില്‍, മോനിഷ ബ്ലെസി, യോ​ഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദ സാന്നിധ്യമായി വിജയ് സേതുപതിയും ഉണ്ട്. മഡോണ്‍ അശ്വിനൊപ്പം ചന്ദ്രു എയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി ടാക്കീസിന്‍റെ ബാനറില്‍ അരുണ്‍ വിശ്വയാണ് നിര്‍മ്മാണം.

ALSO READ : ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെ? 2023 ആദ്യ പകുതിയിലെ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം