മഹേഷ് ബാബുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ഗുണ്ടുര്‍ കാരം.

തെലുങ്കില്‍ ആരാധക പിന്തുണയില്‍ മുൻനിരയിലുള്ള താരമാണ് മഹേഷ് ബാബു, മഹേഷ് ബാബു നായകനായി വേഷമിടുന്ന ചിത്രമായി ഗുണ്ടുര്‍ കാരമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സംവിധാനം ത്രിവിക്രം ശ്രീനിവാസനാണ്. ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പ്രവചിക്കുകയാണ് നിര്‍മാതാവ് നാഗ വംശി.

മാഡ് എന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ പ്രമോഷണല്‍ ചടങ്ങിലാണ് നാഗ വംശി മഹേഷ് ബാബു നായകനായി എത്താനിരിക്കുന്ന ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ പ്രവചിച്ചത്. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ബോക്സ് ഓഫീസ് കളക്ഷനില്‍ സംവിധായകൻ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആറും ബാഹുബലിയൊക്കെ 1000 കോടിയിലധികം നേടി റെക്കോര്‍ഡിട്ടതാണ്. അതിനാല്‍ നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രത്തിനായി വമ്പൻ പ്രതിഫലമാണ് മഹേഷ് ബാബുവിന് ലഭിക്കുന്നത്. മഹേഷ് ബാബുവിന് 78 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. നായികയായി എത്തുന്നത് പൂജ ഹെഗ്‍ഡെയാണ്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിന്റെ സംഗീതം എസ് തമനാണ്.

മഹേഷ് ബാബു നായകനായ ഒരു ചിത്രം എസ് എസ് രാജമൗലിയും ഒരുക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മഹേഷ് ബാബുവിന്റേത് പാൻ ഇന്ത്യൻ ചിത്രമാണ് എന്നാണ് സൂചന. മാര്‍വെല്‍ സ്റ്റുഡിയോസിന്റെ തോര്‍' എന്ന കഥാപാത്രമായി ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ച ക്രിസ് ഹാംസ്‍വെര്‍ത്ത് മഹേഷ് ബാബുവിനൊപ്പം ചിത്രത്തില്‍ വേഷമിടും. എക്സ്റ്റൻഡഡ് കാമിയോ ആയിട്ടായിരിക്കും രാജമൗലിയുടെ ചിത്രത്തില്‍ ക്രിസ് ഹാംസ്‍വെര്‍ത്ത്.

Read More: ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാലും?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക