Asianet News MalayalamAsianet News Malayalam

അര്‍ദ്ധരാത്രിയിലും ഞെട്ടിച്ച് ഹൗസ് ഫുള്ളായി തിയറ്ററുകള്‍, മഞ്ഞുമ്മല്‍ ബോയ്‍സ് റിലീസിന് നേടിയത്

മഞ്ഞുമ്മല്‍ ബോയ്‍സിന് കേരളത്തില്‍ അര്‍ദ്ധരാത്രി ഷോകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

Manjummel Boys Kerala opening collection report earns more than three crore hrk
Author
First Published Feb 23, 2024, 2:19 PM IST | Last Updated Mar 4, 2024, 4:09 PM IST

മഞ്ഞുമ്മല്‍ ബോയ്‍സ് വലിയ ആരവമാണ് തിയറ്ററുകളില്‍ സൃഷ്‍ടിച്ചിരിക്കുന്നത്. അതിശയിപ്പിക്കുന്ന ഒരു സര്‍വൈവല്‍  ത്രില്ലര്‍ ചിത്രമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരെ ആകര്‍ഷിക്കുന്നത്. തുടക്കത്തിലേ മികച്ച അഭിപ്രായമുണ്ടാക്കാൻ ചിത്രത്തിനായി. റിലീസിന് മഞ്ഞുമ്മല്‍ ബോയ്‍സ് 3.35 കോടി രൂപയില്‍ അധികം കേരളത്തില്‍ നിന്ന് മാത്രമായി നേടി എന്നും അര്‍ദ്ധരാത്രിയില്‍ ഷോ വര്‍ദ്ധിപ്പിച്ചു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വലിയ പ്രതീക്ഷകളുണ്ടായിരുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമ പ്രേക്ഷകരെ നിരാശരാക്കിയിരിക്കിയില്ല. സിനിമാ കാഴ്‍ചയില്‍ പുതിയൊരു അനുഭവമായെത്തിയ ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ് എന്നാണ് അഭിപ്രായങ്ങള്‍. ശ്വാസംവിടാതെ കണ്ടിരിക്കേണ്ട ഒരു മികച്ച ചിത്രമായിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ് എന്ന് റിലീസിനേ റിപ്പോര്‍ട്ടുകളുണ്ടായി. തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ഷോകള്‍ വര്‍ദ്ധിപ്പിച്ചതും ബോക്സ് ഓഫീസില്‍ ഗുണകരമായി എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്.

ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ കളക്ഷനാണ് എന്ന സൂചനകള്‍ നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രമായി ഒരു കോടി രൂപയിലധികം മഞ്ഞുമ്മല്‍ ബോയ്‍സിന് മുൻകൂറായി നേടാൻ കഴിഞ്ഞിരുന്നു. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 100 കോടിയില്‍ അധികം നേടിയാലും ഒട്ടും അത്ഭുതപ്പെടാനില്ല എന്നാണ് മിക്ക ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. മഞ്ഞുമ്മല്‍ ബോയ്‍സിനുള്ള പ്രതികരണം അങ്ങനെയാണ്.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പുതുമ നിറഞ്ഞ മറ്റൊരു കാഴ്‍ചയാണ് സമ്മാനിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗഹൃദത്തിനും പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായിരിക്കുന്നു മഞ്ഞുമ്മല്‍ ബോയ്‍സ്. സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്.

Read More: മാറ്റമുണ്ടോ?, മോഹൻലാലോ മമ്മൂട്ടിയോ?, ഒന്നാമൻ ആര്? തകര്‍ന്നുപോയിട്ടും തലയുയര്‍ത്തി നിന്ന് ആ മലയാള ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios