മോഹൻലാലിനെ നായകനാക്കി, പൃഥ്വിരാജ് ഒരുക്കിയ ലൂസിഫര്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. തീയേറ്ററില്‍ പ്രേക്ഷകരെ നിറച്ചാണ് ചിത്രം മുന്നേറുന്നത്. ബോക്സ് ഓഫീസില്‍ വൻ പ്രകടനമാണ് ലൂസിഫറിന്റേത്. ഏറ്റവും വേഗത്തില്‍ 50 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫറെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി നൂറ് കോടി സ്വന്തമാക്കിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് പുലിമുരുകനാണ്.

മഞ്ജു വാര്യരാണ് ലൂസിഫറില്‍ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. വിവേക് ഒബ്‍റോയ് ഉള്‍പ്പടെ ഒട്ടേറെ താരങ്ങളാണ് ചിത്രത്തിലുള്ളത്.