ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ കാലം ട്രെൻഡിങ്ങിൽ തുടർന്ന മലയാള സിനിമകളുടെ പട്ടിക പുറത്തിറങ്ങി. ലിസ്റ്റിൽ ആകെ 15 സിനിമകളുണ്ട്.
സമീപ വർഷങ്ങളിൽ മലയാള സിനിമകൾ ഓരോന്നും സിനിമാസ്വാദകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മേക്കിങ്ങിലും പ്രമേയത്തിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മലയാള പടങ്ങൾക്കിന്ന് ഇതര ഭാഷയിൽ നിന്നടക്കം ഒട്ടനവധി ആരാധകരാണുള്ളത്. മുൻപ് ഒടിടി വഴി മോളിവുഡ് പടങ്ങൾ കണ്ടിരുന്നവർ നേരിട്ട് തിയറ്ററിൽ തന്നെ എത്താൻ തുടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് പുറമെ ബോക്സ് ഓഫീസിലും വൻ പ്രകടനമാണ് മലയാള ചിത്രങ്ങൾ കാഴ്ചവയ്ക്കുന്നത്. ഒരു സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിക്കുന്നത് ടിക്കറ്റ് വിൽപ്പനകളാണ്. നേരിട്ടും വിവിധ ആപ്പുകൾ വഴിയുമെല്ലാം സിനിമാസ്വാദകർ ടിക്കറ്റുകൾ എടുക്കും. അത്തരത്തിൽ ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ്ങായി മാറിയ മലയാളം സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് ആണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റിൽ പതിനഞ്ച് സിനിമകൾ ഉൾപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളിൽ ഒന്നായ എമ്പുരാൻ ലിസ്റ്റിൽ ഇല്ല എന്നത് ഏറെ ശ്രദ്ധേയമാണ്. ഒപ്പം മമ്മൂട്ടിയുടെ ഒരു സിനിമയും പട്ടികയിൽ ഇല്ല. മോഹൻലാൽ, ആസിഫ് അലി എന്നിവരുടെ രണ്ട് സിനിമകൾ ലിസ്റ്റിലുണ്ട്. ഇന്റസ്ട്രി ഹിറ്റായ ലോക ചാപ്റ്റർ 1 ചന്ദ്ര മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് നസ്ലെൻ ചിത്രം പ്രേമലു ആണ്. 53 ദിവസമാണ് പ്രേമലു ബുക്ക് മൈ ഷോയിൽ ട്രെന്റിങ്ങായി നിന്നത്.
ബുക്ക് മൈ ഷോയിൽ ഏറ്റവും ദൈർഘ്യമേറിയ ട്രെൻഡിംഗ് മലയാളം സിനിമകൾ
1. പ്രേമലു - 53 ദിവസം
2. മഞ്ഞുമ്മൽ ബോയ്സ് - 50 ദിവസം
3. ലോക ചാപ്റ്റർ 1 ചന്ദ്ര - 46 ദിവസം
4. എആർഎം - 39 ദിവസം
5. തുടരും - 34 ദിവസം
6. സർവ്വം മായ - 33 ദിവസം
7. ഗുരുവായൂരമ്പല നടയിൽ - 33 ദിവസം
8. ആടുജീവിതം - 32 ദിവസം
9. ആവേശം - 32 ദിവസം
10. മാർക്കോ - 31 ദിവസം
11. കിഷ്കിന്ധാ കാണ്ഡം - 31 ദിവസം
12. വാഴ - 25 ദിവസം
13. രേഖാചിത്രം - 25 ദിവസം
14. ഹൃദയപൂർവ്വം - 25 ദിവസം
15. വർഷങ്ങൾക്കു ശേഷം - 25 ദിവസം



