മോഹൻലാല്‍ നായകനായി, പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫര്‍ തീയേറ്ററുകളില്‍ കുതിപ്പ് തുടരുകയാണ്. ചിത്രം 100 കോടി രൂപയിലധികം കളക്ഷൻ നേടിയിട്ടാണ് മുന്നേറുന്നത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

യുഎസ്എയില്‍ 3.48 കോടി രൂപയും കാനഡയില്‍ 81.75 ലക്ഷവും യുകെയില്‍  2.30 കോടിയും ഓസ്‍ട്രേലിയയില്‍ 66.75 ലക്ഷവും ന്യുൂസിലൻഡില്‍  36.28 രൂപയുമാണ് ചിത്രം നേടിയിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ തന്നെ പുലിമുരുകൻ ആണ് ആദ്യമായി 100 കോടി രൂപ നേടിയ ആദ്യ മലയാള ചിത്രം.