മമ്മൂട്ടിയെ ബഹുദൂരം പിന്നിലാക്കി മോഹൻലാല്‍.
മലയാളത്തില്‍ നിന്ന് ഏറ്റവുമൊടുവില്‍ 50 കോടി ക്ലബില്‍ പ്രവേശിച്ചത് ഡീയസ് ഈറെയാണ്. ചിത്രം ഒക്ടോബര്‍ 31നാണ് ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. 30ന പെയ്‍ഡ് പ്രീമിയറും നടന്നിരുന്നു. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ക്രോധത്തിൻ്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ഡീയസ് ഈറെ ആഗോളതലത്തില്‍ 80 കോടി രൂപ നേടിയിട്ടുണ്ട്.
ഉദ്വേഗവും ആകാംഷയും മിസ്റ്ററിയും നിറഞ്ഞ ഹൊറർ ത്രില്ലർ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ നിലവാരമുള്ള ദൃശ്യങ്ങളും ഗംഭീര സംഗീതവും കോർത്തിണക്കി വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണിതെന്ന് ഇതിന്റെ ടീസർ, ട്രെയ്‌ലറുകൾ എന്നിവ കാണിച്ചു തന്നിരുന്നു. A സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ക്രിസ്റ്റോ സേവ്യർ ഈണമിട്ട ചിത്രത്തിലെ ഗാനവും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടൈറ്റിലോടെയുള്ള ഗാനം റിലീസിന് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. ഇ ഫോർ എക്സ്പെരിമെന്റസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്‍തത്. ഇന്ത്യക്ക് പുറത്ത് ഹോം സ്ക്രീൻ എന്റർടൈൻമെൻറ്സ് വിതരണം ചെയ്‍തിരിക്കുന്ന ചിത്രം കർണാടക ഒഴികെയുള്ള റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ് ആണ്. വികെ ഫിലിംസ് ആണ് ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നത്. യു കെ , ഓസ്ട്രേലിയ എന്നിവ ഒഴിച്ചുള്ള നോൺ- ജിസിസി രാജ്യങ്ങളിൽ ബെർക് ഷെയർ ഡ്രീം ഹൌസ്, ഇസാനഗി ഫിലിംസ് എന്നിവർ വിതരണം ചെയ്‍തിരിക്കുന്ന ചിത്രം യുഎസ്എയിൽ എത്തിച്ചിരിക്കുന്നത് പ്രൈം മീഡിയ യുഎസ് ആണ്.
പ്രണവ് മോഹൻലാലിന്റെ വേറിട്ട പ്രകടനം ചിത്രത്തിന്റെ ആകര്‍ഷണമാണ്. നാല് പടങ്ങളില്‍ നായകനായ പ്രണവ് മോഹൻലാലിന്റെ മൂന്ന് പടങ്ങളും 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്ന പ്രത്യേകതയുണ്ട്. തുടര്‍ച്ചയായി മൂന്ന് പടങ്ങളും 50 കോടി ക്ലബിലെത്തി. ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം, ഡീയസ്‍ ഈറെ എന്നിവയാണ് അവ. ഈ സാഹചര്യത്തില്‍ മലയാളത്തില്‍ ഏറ്റവും കുടുതല്‍ തവണ 50 കോടി ക്ലബില്‍ എത്തിയ താരങ്ങള്‍ ആരൊക്കെ എന്ന് നോക്കുന്നത് കൗതുകകരമായിരിക്കും.
ചുവടെ നായകൻ, എത്ര തവണ 50 കോടി ക്ലബിലെത്തി എന്ന കണക്കുകള്‍ കൊടുത്തിരിക്കുന്നു.
മോഹൻലാല്‍- 9 മമ്മൂട്ടി- 5 പൃഥ്വിരാജ്- 4 പ്രണവ്- 3 നസ്‍ലെൻ- 3 ഉണ്ണി മുകുന്ദൻ- 2 നിവിൻ പോളി- 2 ഫഹദ്- 2 ആസിഫ് അലി- 2 ടൊവിനോ തോമസ്- 2 ബേസില്‍ ജോസഫ്- 2 ദുല്‍ഖര്‍- 1 കുഞ്ചാക്കോ ബോബൻ- 1
പ്രമുഖ ട്രേഡിംഗ് അനലിസ്റ്റുകളായ സൗത്ത് ഇന്ത്യൻ ബോക്സ് പുറത്തുവിട്ട കണക്കുകളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. മലയാളം സിനിമകളുടെ മാത്രം കണക്കുകളാണിത്.
