മമ്മൂട്ടിയുടെ ഭ്രമയുഗമടക്കം നസ്‍ലിന്റെ പ്രേമലുവിന് ശേഷം റിലീസായതാണ്.

നിലവില്‍ ബോക്സ് ഓഫീസില്‍ മലയാള സിനിമകളുടെ നല്ല കാലമാണ്. ഭ്രമയുഗം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‍സ് സിനിമകള്‍ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്. ആര് മുന്നിലെത്തും എന്നതിലാണ് ആകാംക്ഷ. മൂന്നാമാഴ്‍ചയില്‍ പ്രേമലു ലോകമെമ്പാടുമായി 700 തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന എന്ന പുതിയ റിപ്പോര്‍ട്ട് സീനിയര്‍ താരങ്ങളെയും അമ്പരപ്പിക്കുന്നതാണ്.

ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും പ്രേമലു എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു എന്നാണ് രാജ്യമെങ്ങു നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിരി നമ്പറുകളാണ് പ്രേമലുവിന്റെ പ്രത്യേകതയായി ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്. പുതുതലമുറ ഏറ്റെടുക്കുന്നതും കാലത്തിന് കണക്റ്റാവുന്നതുമാണ് ചിത്രത്തിലെ തമാശകള്‍ എന്നാണ് പൊതുവെ അഭിപ്രായങ്ങള്‍. ആഗോളതലതലത്തില്‍ പ്രേമലു നേരത്തെ 50 കോടി ക്ലബില്‍ എത്തുകയതിനാല്‍ ഒരുപക്ഷേ വലിയ ഒരു സംഖ്യയില്‍ എത്തിയാലും അത്ഭുതപ്പെടാനില്ല.

വൈഡ് റിലീസായാരുന്നില്ല പ്രേമലുവിന് ലഭിച്ചിരുന്നത്. റിലീസിന് മികച്ച അഭിപ്രായം കിട്ടിയപ്പോള്‍ ചിത്രത്തിന് രാജ്യമൊട്ടാകെ ആവശ്യക്കാരുണ്ടാകുകയും ബോക്സ് ഓഫീസില്‍ അത് വലിയ രീതിയില്‍ പ്രതിഫലിച്ചതിനാല്‍ മൂന്നാമാഴ്‍ചയില്‍ തിയറ്റര്‍ കൗണ്ട് വര്‍ദ്ധിക്കുകയായിരുന്നു. ബോളിവുഡ് നിര്‍മാതാക്കളായ യാഷ്‍ രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയതോടെ പ്രേമലുവിന്റ കുതിപ്പ് ഞെട്ടിക്കുന്നതായി. ഹൈദരാബാദ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായതിനാല്‍ അന്നാട്ടിലും വലിയ ഒരു പ്രേക്ഷക സമൂഹമാണ് കാഴ്‍ചക്കാരായി ലഭിക്കുന്നത്.

സംവിധാനം ഗിരീഷ് എ ഡിയാണ്. നസ്‍ലെനും മമിമതയും നായകനും നായികയുമായിരിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്‍ലിനും മമിത്യ്‍ക്കുമൊപ്പം പ്രേമലുവില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. പ്രേമലുവിന്റെ റിലീസ് മമ്മൂട്ടിയുടെ ഭ്രമയുഗമെത്തിനും ഒരാഴ്‍ച മുന്നേ ആയിരുന്നിട്ടും മികച്ച പ്രതികരണം നേടുന്നത് മോളിവുഡിനെ അമ്പരപ്പിക്കുന്നുണ്ട്.

Read More: മാറ്റമുണ്ടോ?, മോഹൻലാലോ മമ്മൂട്ടിയോ?, ഒന്നാമൻ ആര്? തകര്‍ന്നുപോയിട്ടും തലയുയര്‍ത്തി നിന്ന് ആ മലയാള ചിത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക