5 ദിവസം കൊണ്ട് ബജറ്റിന്‍റെ 5 ഇരട്ടി കളക്ഷന്‍! ചൈനയിലെ എക്കാലത്തെയും വലിയ ഹിറ്റ് ആവാന്‍ ആ ചിത്രം

ജനുവരി 29 ന് ആയിരുന്നു ചൈനീസ് പുതുവര്‍ഷം. നിരവധി ചിത്രങ്ങളാണ് സീസണില്‍ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്

Ne Zha 2 leads chinese new year box office 5 days collection figures

ലോകത്ത് ഏറ്റവുമധികം പണം വാരുന്ന ചലച്ചിത്ര വ്യവസായങ്ങളിലൊന്നാണ് ചൈനയിലേത്. ഹോളിവുഡിന്‍റെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായിരിക്കുമ്പോഴും ചൈനക്കാരെ ഏറ്റവും ആകര്‍ഷിക്കുന്നത് ചൈനീസ് സിനിമകള്‍ തന്നെയാണ്. ഇപ്പോഴിതാ ചൈനീസ് പുതുവര്‍ഷത്തോടനുബന്ധിച്ച് (ജനുവരി 29) എത്തിയ ചൈനീസ് ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ ആ​ഗോള തലത്തില്‍ വാര്‍ത്ത സൃഷ്ടിക്കുകയാണ്. അതില്‍ ഒരു ചിത്രം എക്കാലത്തെയും വലിയ ചൈനീസ് ബോക്സ് ഓഫീസ് ഹിറ്റ് ആകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

ചൈനീസ് അനിമേറ്റഡ് ഫ്രാഞ്ചൈസിയായ നെസയുടെ രണ്ടാം ഭാ​ഗം നെസ 2 ആണ് അത്. ജിയാഓസി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ചൈനീസ് പുതുവര്‍ഷ ദിനത്തിലാണ് (ജനുവരി 29) തിയറ്ററുകളില്‍ എത്തിയത്. ചൈനീസ് ചിത്രങ്ങളുടെ എക്കാലത്തെയും വലിയ വിജയങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള നെസയുടെ (2019 ചിത്രം) രണ്ടാം ഭാ​ഗം എന്ന നിലയില്‍ ഇന്‍ഡസ്ട്രിക്കും പ്രേക്ഷകര്‍ക്കും വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഇത്. പ്രേക്ഷകപ്രീതി നേടുന്നതില്‍ ആദ്യ ദിനം തന്നെ വിലയിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

80 മില്യണ്‍ യുഎസ് ഡോളര്‍ (696 കോടി രൂപ) മുടക്കുമുതല്‍ ഉള്ള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുടക്കുമുതലിന്‍റെ വലിയൊരു ശതമാനം ആദ്യ ദിനം തന്നെ കളക്ഷനിലൂടെ ചിത്രം തിരിച്ചുപിടിച്ചു. പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട് പ്രകാരം 59 മില്യണ്‍ ഡോളര്‍ (514 കോടി രൂപ) ആണ് ചിത്രത്തിന്‍റെ ഓപണിം​ഗ് കളക്ഷന്‍! ഓപണിം​ഗിലെ ഞെട്ടിക്കല്‍ തുടര്‍ ദിനങ്ങളിലും തുടര്‍ന്നതോടെ ആദ്യ അഞ്ച് ദിനങ്ങളില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 434 മില്യണ്‍ ഡോളര്‍ (3778 കോടി രൂപ) ആണ്. അതായത് ബജറ്റിന്‍റെ അഞ്ച് ഇരട്ടിയില്‍ ഏറെ! ചൈനയിലെ എക്കാലത്തെയും വലിയ ഹിറ്റ് ആയി മാറും ഈ ചിത്രം എന്നാണ് വിലയിരുത്തലുകള്‍. എക്കാലത്തെയും ചൈനീസ് ഹിറ്റുകളുടെ പട്ടികയില്‍ നിലവില്‍ 14-ാം സ്ഥാനത്താണ് നെസ 2. 

ദി ബാറ്റില്‍ അറ്റ് ലേക്ക് ചാം​ഗ്‍ജിന്‍ (2021) എന്ന ചിത്രമാണ് എക്കാലത്തെയും വലിയ ചൈനീസ് ഹിറ്റ്. 913 മില്യണ്‍ ഡോളര്‍ (7948 കോടി രൂപ) ആയിരുന്നു ഈ ചിത്രത്തിന്‍റെ കളക്ഷന്‍. ഇതിനെ നെസ 2 മറികടക്കുമെന്നാണ് വിലയിരുത്തല്‍.

ALSO READ : അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; 'ജന നായകന്‍റെ' ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios