ആടുജീവിതം ശരിക്കും നേടിയതിന്റെ കണക്കുകള്‍.

പൃഥ്വിരാജ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി ആടുജീവിതം മാറിയിരുന്നു. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 46 ദിവസത്തില്‍ നേടിയതിന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 158.15 കോടി രൂപയാണ് നേടിയിരിക്കുന്നത് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്

പൃഥ്വിരാജ് നായകനായ ആടുജീവിതം 79 കോടി രൂപ കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ നിന്ന് മാത്രം നേടി. ഇന്ത്യയുടെ മറ്റ് പ്രദേശങ്ങളില്‍ 19.75 കോടി രൂപയും നേടി. ആടുജീവിതം ഇന്ത്യയില്‍ ആകെ 98.75 കോടി രൂപയുമാണ് നേടിയത്. ആഗോളതലത്തില്‍ പൃഥ്വിരാജിന്റെ ആടുജീവിതം 158.15 കോടി രൂപയും നേടി എന്നാണ് റിപ്പോര്‍ട്ട്.

ആടുജീവിതം 2024ലെ മലയാള ചിത്രങ്ങളില്‍ കളക്ഷനില്‍ രണ്ടാമതുമെത്തി. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സാണ് മലയാളത്തിന്റെ ആഗോള കളക്ഷനില്‍ ഒന്നാത്. നായകൻ പൃഥ്വിരാജ് ആടുജീവിതത്തില്‍ നജീബെന്ന കഥാപാത്രമായപ്പോള്‍ ജോഡിയായത് നടി അമലാ പോളും ചിത്രത്തിന്റെ ഛായാഗ്രാഹണം സാനു കെ എസാണ്. പൃഥ്വിരാജിന്റെ എക്കാലത്തെയും വിജയ ചിത്രത്തിന്റെ സംവിധാനം ബ്ലസ്സിയാണ്.

ആഗോളതലത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായിരുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. വേഗത്തില്‍ മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതം സിനിമ ആണ്. കേരളത്തില്‍ നിന്ന് മാത്രമായി മലയാള സിനിമ വേഗത്തില്‍ ആകെ നേട്ടം 50 കോടി രൂപയിലെത്തിക്കുന്നതും പൃഥ്വിരാജിന്റെ ആടുജീവിതമാണ്.

Read More: രജനികാന്ത് നായകനായി വേട്ടൈയൻ, ആവേശത്തിരയിലേറ്റി ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക