ഓണം റിലീസുകളില്‍ മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഖലീഫ. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടുകയാണ്.

പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ പൃഥ്വിരാജ് സുകുമാരൻ ചിത്രം ഖലീഫയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്ത്. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക് കടക്കുന്നതിനിടെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയതായി അണിയറപ്രവർത്തകർ അറിയിച്ചു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടുകയാണ്.

ഓണം റിലീസുകളില്‍ മലയാള സിനിമാസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഖലീഫ. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്ന വിവരം കൂടി പുറത്തുവന്നതോടെ ആ പ്രതീക്ഷകള്‍ക്ക് ആക്കം ഏറെയായിരുന്നു. കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ഓഗസ്റ്റ് 20ന് ചിത്രം തിയറ്ററുകളില്‍ എത്തി. സമ്മിശ്രപ്രതികരണങ്ങളായിരുന്നു ലഭിച്ചതെങ്കിലും ബോക്സ് ഓഫീസില്‍ ആദ്യം മുതല്‍ തന്നെ മുന്നേറ്റം നടത്താന്‍ ഖലീഫയ്ക്ക് സാധിച്ചു. അതിന് തെളിവാണ് 50 കോടി ക്ലബ്ബില്‍ ചിത്രം ഇപ്പോള്‍ ഇടംപിടിച്ചിരിക്കുന്നത്.

മാമ്പറക്കൽ ആമിർ അലി എന്ന നായക കഥാപാത്രമായി പൃഥ്വിരാജ് ചിത്രത്തില്‍ എത്തിയപ്പോള്‍, മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തില്‍ എത്തിയിരുന്നു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരും ഖലീഫയുടെ താരനിരയുടെ ഭാഗമായിരുന്നു.

അതേസമയം, ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തില്‍ നായക വേഷത്തില്‍ എത്തുന്നത്. ഖലീഫയെ പോലെ തന്നെ സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ ആകും ചിത്രം കഥ പറയുകയെന്നാണ് സൂചന.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming