ഞായറാഴ്‍ച പൃഥ്വിരാജിന്റെ ആടുജീവിതത്തിന് നേടാനായത്.

മലയാളത്തിലെ എക്കാലത്തെയും വമ്പൻ വിജയ ചിത്രമായി മാറാൻ കുതിക്കുകയാണ് പൃഥ്വിരാജിന്റെ ആടുജീവിതം. ആഗോള ബോക്സ് ഓഫീസില്‍ മലയാളത്തിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ആടുജീവിതത്തിന്റെ മുന്നേറ്റം. ആടുജീവിതം റിലീസായി 11 ദിവസങ്ങള്‍ക്ക് ശേഷവും മികച്ച നേട്ടമുണ്ടാക്കാനാകുന്നുണ്ട്. ഞായറാഴ്‍ച മാത്രം ആടുജീവിതം 3.55 കോടി രൂപയിലധികം നേടി ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍.

ആടുജീവിതം ആഗോളതലത്തില്‍ ആകെ 115 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയുടെ ഭീഷ്‍മ പര്‍വമടക്കമുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് പൃഥ്വിരാജിന്റെ ആടുജീവിതത്തിന്റെ കുതിപ്പ്. ആടുജീവിതത്തിന്റെ ബജറ്റും ഏകദേശം 82 കോടി രൂപയായിരുന്നു. ഇത്രയും ബജറ്റിലെത്തിയ ഒരു ചിത്രം കളക്ഷനിലും വമ്പൻ നേട്ടമുണ്ടാക്കുന്നത് മലയാളത്തിനാകെ അഭിമാനിക്കാവുന്നതാണ്.

പൃഥ്വിരാജ് നായകനായ ആടുജീവിതത്തിന്റെ ആദ്യ ആഴ്‍ചത്തെ കണക്കുകളും മലയാളത്തിന്റെ റെക്കോര്‍ഡാണ് എന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബിലെത്തി എന്ന റെക്കോര്‍ഡും ആടുജീവിതത്തിനാണെന്നത് ചിത്രത്തിന്റെ വമ്പൻ വിജയത്തെ സൂചിപ്പിക്കുന്നതാണ്. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 100 കോടി ക്ലബിലെത്തിയതും പൃഥ്വിരാജ് നായകനായ ആടുജീവിതമാണ്. കേരളത്തില്‍ മാത്രമല്ല വിദേശത്തും ആടുജീവിതത്തിന്റെ കളക്ഷൻ അമ്പരപ്പിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പൃഥ്വിരാജിന് മലയാളത്തിന്റെ മേല്‍വിലാസമാകാനാകുന്ന വിജയമാണ് ചിത്രം സമ്മാനിക്കുന്നത് എന്നും ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ബെന്യാമിൻ എഴുതിയ ആടുജീവിതം നോവല്‍ സിനിമയാക്കിയ ബ്ലെസ്സിയെയും നിരവധി പേരാണ് പ്രശംസിക്കുന്നത്. നജീബായിട്ടാണ് പൃഥ്വിരാജ് ആടുജീവിതം എന്ന സിനിമയില്‍ നായകനായി വേഷമിട്ടത്. അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു നടൻ പൃഥ്വിരാജിന്റേതെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെട്ടതില്‍ നിന്ന് വ്യക്തമാകുന്നത്.

Read More: 'സീക്രട്ട് ഏജന്റായിരിക്കില്ല', ബിഗ് ബോസ് ഷോയിലെ ഗെയിം വെളിപ്പെടുത്തി സായ് കൃഷ്‍ണൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക