ബിഗ് ബോസില്‍ സായ് കൃഷ്‍ണൻ എന്തായിരിക്കും എന്നതിന്റെയും മറുപടി.

ബിഗ് ബോസ് മലയാളം ആറിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രിയായി പുതിയ മത്സരാര്‍ഥികളെ ഷോയുടെ അവതാരകൻ മോഹൻലാല്‍ അവതരിപ്പിച്ചു. അവരിലൊരാള്‍ സായ് കൃഷ്‍ണനാണ്. സീക്രട്ട് ഏജന്റ് എന്ന പേരില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവയ്‍ക്കുന്ന സായ് കൃഷ്‍ണൻ. യൂട്യൂബറെന്ന് വിശേഷിപ്പിച്ചാണ് മോഹൻലാല്‍ പരിചയപ്പെടുത്തിയതും.

യൂട്യൂബര്‍, സോഷ്യല്‍ മീഡിയ ഇൻഫ്ലൂൻസര്‍ തുടങ്ങിയവയ്‍ക്ക് പുറമേ നിഷ്‍പക്ഷമായ നിലപാട് പുലര്‍ത്തുന്ന താരം എന്നും സായ്‍യെ മോഹൻലാല്‍ വിശേഷിപ്പിച്ചു. മലപ്പുറത്തുകാരനാണ് സായ് കൃഷ്‍ണൻ. ബിഡിഎസാണ് പഠിച്ചത്. എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്ററാണ് ശരിക്കുമെന്ന് പറയുന്നു സായ് കൃഷ്‍ണൻ.

സീക്രട്ട് ഏജന്റെന്ന സോഷ്യല്‍ മീഡിയ താരത്തെയാകില്ല ബിഗ് ബോസില്‍ കാണുക എന്ന് തന്നെ പരിചയപ്പെടുത്തവേ സായ് വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പൊളിറ്റിക്സ് കറക്റ്റ്‍നെസൊക്കെ താൻ നോക്കുന്നുണ്ട്. എന്നാല്‍ ഇവിട് സായ് കൃഷ്‍ണനായിട്ടാണ് തന്നെ കാണാനാകുക എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. തനിക്ക് വ്യക്തമായ ഗെയിമുണ്ട് എന്നും പറയുന്നു ബിഗ് ബോസിലേക്കെത്തിയ സായ് കൃഷ്‍ണൻ.

ബിഗ് ബോസ് മലയാളത്തില്‍ നിലവില്‍ ആരെയാണ് ഇഷ്‍ടം എന്നും ഇഷ്‍ടമില്ലാത്തത് എന്നും പറഞ്ഞു സായ് കൃഷ്‍ണൻ നിലപാട് വ്യക്തമാക്കി. ഇഷ്‍ടം ഗബ്രിയെയാണ്. സ്വന്തം വീടായി എവിടെ ചെന്നാലും താരത്തിന് പെരുമാറാനാകുന്നുവെന്നും സായ് കൃഷ്‍ണ ഗബ്രിയോടുള്ള തന്റെ ഇഷ്‍ടം വെളിപ്പെടുത്തി ചൂണ്ടിക്കാട്ടി. അതിനാല്‍ സ്‍ട്രോംഗ് പ്ലെയറാണ് ഗബ്രി. അക്കാരണത്താല്‍ ടാര്‍ജറ്റും ഗബ്രി തന്നെയായിരിക്കും. അപ്‍സരയും സ്‍ട്രോംഗ് പ്ലെയറാണെന്ന് മോഹൻലാലിന് പറഞ്ഞ സായ് ഒരു വിഷനും തന്ത്രവും താരത്തിനുണ്ട് എന്നും ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ എല്ലാവരോടും കോമണറായി ഇടപെട്ട താരമായ റെസ്‍മിൻ നിലവില്‍ മാനുപ്പുലേറ്റ് ചെയ്യുകയാണെന്നും പറഞ്ഞു സായ്.

Read More: 'സോഷ്യല്‍ മീഡിയ പുറത്താക്കിയ ആള്‍', സ്വയം പരിചയപ്പെടുത്തി അഭിഷേക്, ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എൻട്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക