പുഷ്പ 2-ൽ അല്ലു അർജുൻ സാരിയുടുത്ത് 21 മിനിറ്റ് നീളമുള്ള രംഗം അവതരിപ്പിച്ചതിനെ രശ്മിക മന്ദാന പ്രശംസിച്ചു. എന്നാൽ, ഇന്ത്യൻ സിനിമയിൽ ഇതാദ്യമാണെന്ന രശ്മികയുടെ അവകാശവാദത്തെ സിനിമാപ്രേമികൾ വെറുതെ വിട്ടില്ല.
ചെന്നൈ: പുഷ്പ 2 വലിയ വിജയമാണ് ബോക്സോഫീസില്‍ ഉണ്ടാക്കുന്നത്. ചിത്രം ഇതിനകം 1000 കോടി തികച്ച ചിത്രം സമീപകാല ഇന്ത്യന്‍ സിനിമയിലെ പല റെക്കോഡുകളും പഴങ്കഥയാക്കും എന്നാണ് പ്രവചനം. സുകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന അല്ലു അര്‍ജുന്‍ ചിത്രത്തില്‍ പെണ്‍വേഷത്തില്‍ എത്തി ചെയ്യുന്ന ആക്ഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
എന്നാല്‍ ഈ രംഗത്തിന്‍റെ ആവേശം ഒന്ന് കൂട്ടുവാന്‍ അടുത്തിടെ ചിത്രത്തിലെ നായികയായ ശ്രീവല്ലിയെ അവതരിപ്പിച്ച രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഒരു അഭിമുഖത്തിലാണ് സാരി ഉടുത്ത് ഏത് നടന്‍ 21 മിനുട്ടോളം നീളത്തിലുള്ള സീന്‍ ചെയ്യും എന്നാണ് രശ്മിക പറഞ്ഞത്.
"പുഷ്പ 2വിന് വേണ്ടി അല്ലു സാര്‍ ചെയ്തത് പോലെ ജോലി ഒരാളും ചെയ്യുന്നതിന് ഞാന്‍ സാക്ഷിയായിട്ടില്ല. ഇത്രയും തന്‍റേടവും, കരുത്തും കാണിക്കുന്ന ഒരു താരം സാരി ഉടുത്ത് അഭിനയിക്കുമോ. അതേ സരിയില്‍ ഡാന്‍സ് ചെയ്യുന്നു, ആക്ഷന്‍ ചെയ്യുന്നു, അതേ സാരിയില്‍ നിന്ന് ഡയലോഗ് പറയുന്നു അതും ചിത്രത്തിലെ 21 മിനുട്ട്, പറയും ആരാണ് ഇന്ത്യന്‍ സിനിമയില്‍ ഇത് ചെയ്യുക ?" പിങ്ക്വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രശ്മിക പറഞ്ഞു.
എന്നാല്‍ രശ്മികയുടെ സിനിമ അറിവ് വളരെ കുറവാണ് എന്ന തരത്തിലാണ് ഈ കമന്‍റിനെതിരായ പോസ്റ്റുകള്‍ വരുന്നത്. ഇത് സംബന്ധിച്ച് പോസ്റ്റിന് അടിയില്‍ തന്നെ കമല്‍ഹാസന്‍റെ അവൈ ഷണ്‍മുഖി അടക്കം ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ട് പ്രേക്ഷകര്‍.
അവൈ ഷണ്‍മുഖയിലെ കമല്‍ഹാസന്‍റെ റോള്‍, റോമിയോയിലെ ശിവകാര്‍ത്തികേയന്‍റെ റോള്‍ മുതല്‍ ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ ജയസൂര്യയുടെ വേഷം വരെ ആളുകള്‍ ഉദാഹരണമായി പറയുന്നുണ്ട്. സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ റോളും ചിലര്‍ പറയുന്നുണ്ട്. ആണ്‍ നടന്മാര്‍ പെണ്‍വേഷം ചെയ്ത പല സിനിമകളും ആളുകള്‍ ചൂണ്ടികാട്ടുന്നുണ്ട്.
രശ്മിക ഇനിയും സിനിമ പഠിക്കേണ്ടതുണ്ടെന്നാണ് പലരും പറയുന്നത്. ഒരു ചിത്രത്തിന്‍റെ വിജയം മറ്റുള്ള ചിത്രങ്ങളെ തീര്‍ത്തും അപ്രസക്തമാക്കുന്നില്ലെന്നും പലരും പറയുന്നു.
'ഞാന്‍ ഒരു തെറ്റും ചെയ്‍തിട്ടില്ല'; ജയില്‍മോചിതനായ ശേഷം അല്ലു അര്‍ജുന്‍റെ ആദ്യ പ്രതികരണം
