കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ. 

കൊവിഡിന് ശേഷം വീണ്ടും തുറന്ന തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ(Rajinikanth) അണ്ണാത്തെ(Annaatthe). സിരുത്തൈ ശിവയുടെ(Siruthai Siva) സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍( Box Office) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 ദിവസം കൊണ്ട് ലോകമെമ്പാടുമായി ചിത്രം 225 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂകൾ വന്നിവെങ്കിലും അതൊന്നും രജനീകാന്ത് ആരാധരെ ബാധിച്ചില്ലെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലനാണ് ഇക്കാര്യം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 
ആദ്യദിനം 70 കോടി കളക്ഷനാണ് ചിത്രം നേടിയത്. രണ്ട് ദിവസംകൊണ്ട് 112 കോടി രൂപയും ചിത്രം നേടിയിരുന്നു.

Scroll to load tweet…

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്റര്‍ തുറന്നപ്പോള്‍ ആദ്യം റിലീസായ ബിഗ് ബജറ്റ് ചിത്രമാണ് അണ്ണാത്തെ. 
വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തില്‍ മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എലമെന്റുകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രജനീകാന്തിന്റേതടക്കമുള്ള മുൻ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെ എന്നും പ്രതികരണങ്ങളുണ്ട്. കേരളത്തിലെയും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാക്കാൻ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരുണ്ട്.