ബിഗ് ബോസ് പ്രീ ഷോ ആയ അഗ്നിപരീക്ഷയിലൂടെ ഹൗസിലെത്തിയ രാകേഷ് കഴിഞ്ഞ ദിവസം എവിക്ഷനിലൂടെ പുറത്തായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ രാകേഷിനെ അമ്മ വളരെ തമാശരൂപേണ സ്വീകരിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഇത്തവണത്തെ ബിഗ്ബോസിൽ അഗ്നിപരീക്ഷയിൽ നിന്നും ഹൗസിലേക്കു കയറിയവരിൽ ഒരാളായിരുന്നു രാകേഷ്. 40 പേരെ ഉള്‍ക്കൊള്ളിച്ച് സാധാരണക്കാര്‍ക്കായി സംഘടിപ്പിച്ച ബിഗ് ബോസ് പ്രീ ഷോ ആയിരുന്നു അഗ്നിപരീക്ഷ. കഴിഞ്ഞ ദിവസം നടന്ന മാസ് എവിക്ഷവിൽ രാകേഷ് പുറത്താകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നുമിറങ്ങി വീട്ടിലെത്തിയ രാകേഷിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
‘തോറ്റ് തുന്നം പാടി എത്തിയിരിക്കുകയാണ് മോൻ’ എന്ന സിനിമാ ഡയലോഗ് പറഞ്ഞാണ് രാകേഷിനെ അമ്മ വീട്ടിലേക്ക് സ്വീകരിക്കുന്നത്. അമ്മയുടെ കഴുത്തിൽ ഹാരം അണിയിക്കുകയും ബൊക്കെ നൽകുകയും ചെയ്ത രാകേഷ്, ‘ബിഗ് ബോസിൽ നിന്ന് വന്നിട്ട് ഒന്നും കൊണ്ടുവന്നില്ലെന്ന് പറയണ്ട’ എന്നും തമാശയായി പറയുന്നുണ്ട്. ബിഗ് ബോസിൽ പോയി തോറ്റ് തുന്നം പാടി തിരിച്ചെത്തിയതിൽ അമ്മയ്ക്ക് എന്താണ് പറയാനുള്ളതെന്ന് രാകേഷ് ചോദിച്ചപ്പോൾ “ഒരുപാട് അഭിമാനം ഉണ്ട്. അതിൽ കയറാൻ പറ്റുക എന്നത് തന്നെ ഭാഗ്യമാണ്” എന്നായിരുന്നു അമ്മയുടെ മറുപടി.
ബിഗ് ബോസ് വീട്ടിൽ നിന്ന് കപ്പുമായി മോൻ തിരിച്ചുവരുമെന്നായിരുന്നു തന്റെ വലിയ ആഗ്രഹം എന്നു പറഞ്ഞ അമ്മ, കപ്പിനു പകരം കപ്പങ്ങ ഇരിക്കട്ടെ എന്നു പറഞ്ഞ് രാകേഷിന്റെ കയ്യിൽ രണ്ട് പപ്പായ വെച്ചുകൊടുക്കുന്നതും വീഡിയോയിൽ കാണാം. “നാട്ടുകാർ ട്രോൾ ചെയ്യുന്നു, ഇപ്പോൾ സ്വന്തം വീട്ടിൽനിന്നും ട്രോൾ ആണല്ലോ”, എന്നായിരുന്നു ഇതിന് രാകേഷിന്റെ മറുപടി.
അഗ്നിപരീക്ഷയിൽ നിന്ന് വീട്ടിലേക്കെത്തുമെന്ന് ആദ്യ ഘട്ടത്തിൽ പലരും പ്രെഡിക്റ്റ് ചെയ്തവരിൽ ഒരാൾ തന്നെയായിരുന്നു രാകേഷ്. തന്റെ സ്വതസിദ്ധമായ ഭാഷാശൈലിയും തമാശ പറച്ചിലും കൊണ്ട് വളരെ വേഗത്തിൽ അഗ്നിപരീക്ഷയിൽ തന്റേതായ ഇടമുണ്ടാക്കാൻ രാകേഷിന് കഴിഞ്ഞിരുന്നു.



