Asianet News MalayalamAsianet News Malayalam

കളക്ഷന്‍ പോര; ശനി, ഞായര്‍ ദിനങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് 'രാം സേതു' നിര്‍മ്മാതാക്കള്‍

ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്

ram setu 3 day box office collection akshay kumar Abhishek Sharma
Author
First Published Oct 29, 2022, 9:28 AM IST

കൊവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ചലച്ചിത്ര വ്യവസായം പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യയില്‍ അത് ഏറ്റവുമധികം ബാധിച്ചത് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാമേഖലയെന്ന് പേരുകേട്ട ബോളിവുഡ് ആയിരുന്നു. കൊവിഡിനു ശേഷം തെന്നിന്ത്യന്‍ സിനിമാ വ്യവസായങ്ങളൊക്കെ വലിയ രീതിയില്‍ തിരിച്ചുവന്നെങ്കിലും ബോളിവുഡിന് ഇനിയും അതിന് സാധിച്ചിട്ടില്ല. നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ് കുമാറിനു പോലും പഴയ മട്ടിലുള്ള വിജയങ്ങളിലെത്താന്‍ കഴിയുന്നില്ല. ബെല്‍ബോട്ടം മുതല്‍ രക്ഷാബന്ധന്‍ വരെ അഞ്ച് ചിത്രങ്ങള്‍ അക്ഷയ് കുമാറിന്‍റേതായി കൊവിഡിനു ശേഷം തിയറ്ററുകളിലെത്തിയെങ്കിലും സൂര്യവന്‍ശി മാത്രമാണ് അതില്‍ തെറ്റില്ലാത്ത വിജയം നേടിയത്. അദ്ദേഹത്തിന്‍റെ ദീപാവലി റിലീസ് ആയി എത്തിയ രാം സേതുവിനും അത്ര നല്ല പ്രതികരണങ്ങളല്ല ബോക്സ് ഓഫീസില്‍ ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദീപാവലി റിലീസ് ആയി ചൊവ്വാഴ്ച എത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 15.25 കോടി ആയിരുന്നു. മികച്ച പ്രീ റിലീസ് ബുക്കിംഗ് ആണ് ഈ സംഖ്യയിലെത്താന്‍ ചിത്രത്തെ സഹായിച്ചത്. എന്നാല്‍ പിന്നീടിങ്ങളോട്ട് കളക്ഷനില്‍ ഇടിവ് തട്ടിത്തുടങ്ങി. ബുധനാഴ്ച 11.40 കോടിയും വ്യാഴാഴ്ച 8.75 കോടിയും മാത്രമാണ് ചിത്രത്തിന് നേടാനായത്. മൂന്ന് ദിവസങ്ങളിലെ ആകെ ഇന്ത്യന്‍ കളക്ഷന്‍ 35.40 കോടി. ചെറു നഗരങ്ങളിലെ സിംഗിള്‍ സ്ക്രീനുകളില്‍ ചിത്രം മെച്ചപ്പെട്ട പ്രതികരണം നേടുമ്പോള്‍ മള്‍ട്ടിപ്ലെക്സുകളില്‍ തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് നിര്‍മ്മാതാക്കള്‍. 

ALSO READ : നന്ദി അറിയിച്ച് റിഷഭ് ഷെട്ടി; രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി

ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് അഭിഷേക് ശര്‍മ്മയാണ്. ഡോ. ആര്യര്‍ കുല്‍ശ്രേഷ്ത എന്ന ആര്‍ക്കിയോളജിസ്റ്റിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയുടെ ആദ്യ ബോളിവു‍ഡ് പ്രൊഡക്ഷന്‍ എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ഇത്. 

Follow Us:
Download App:
  • android
  • ios