Asianet News MalayalamAsianet News Malayalam

ഇനി സുവര്‍ണ നേട്ടത്തിലേക്ക് ചെറിയ ദൂരം മാത്രം, റെക്കോര്‍ഡുകള്‍ പഴങ്കഥകള്‍, ജവാന്റെ കളക്ഷൻ റിപ്പോര്‍ട്ട്

ഷാരൂഖ് ഖാന്റെ ജവാന്റെ കളക്ഷൻ.

 

Shah Rukh Khans Jawan collection Report crosses 900 crores creates new record hrk
Author
First Published Sep 20, 2023, 10:00 PM IST

ബോക്സ് ഓഫീസില്‍ അത്ഭുതം കാട്ടുന്നത് തുടരുകയാണ് ജവാൻ. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി ക്ലബിലേക്ക് അതിവേഗം കുതിക്കുകയാണ്. റെക്കോര്‍ഡുകള്‍ പലതും തകര്‍ത്താണ് മുന്നേറ്റം. ഷാരൂഖ് ഖാന്റെ ജവാൻ 907 കോടി നേടിയെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇതുവരെയുള്ള ഷാരൂഖ് ഖാന്റെ കരിയറില്‍ കളക്ഷനില്‍ ഒന്നാമത് പഠാനാണ്. സീറോ എന്ന വൻ പരാജയ ചിത്രം കഴിഞ്ഞ് ഇടവേളയെടുത്താണ് ഷാരൂഖ് ഖാൻ പിന്നീടും സിനിമയില്‍ സജീവമായത്. അതുകൊണ്ടുതന്നെ പഠാൻ ജീവൻമരണ പോരാട്ടമായിരുന്നു താരത്തിന്റെ ജീവിതത്തില്‍. അത്ഭുതപ്പെടുത്തിയായിരുന്നു പഠാൻ വിജയമായിരുന്നു. വിവാദങ്ങളും പഠാൻ വിജയത്തില്‍ പങ്കുവഹിച്ചു. പഠാൻ ഷാരൂഖ് ഖാന്റെ 1000 കോടി ചിത്രമായി മാറിയപ്പോള്‍ ആകെ നേടിയത് 1,050.30 കോടിയായിരുന്നു.

പഠാനെക്കാളും വലിയ വിജയം ലക്ഷ്യമിട്ടെത്തിയ ചിത്രമായിരുന്നു ഷാരൂഖിന്റെ ജവാൻ. തമിഴകത്തെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ ഹിന്ദി ചിത്രത്തിന്റെ റിലീസിന് ലഭിച്ച പ്രതികരണങ്ങള്‍ വിജയം ഉറപ്പിക്കുന്നതായിരിന്നു. റിലീസിന് ജവാൻ ലോകമെമ്പാടുമായി 125.05 കോടി രൂപയാണ് നേടിയത്. സെപ്‍തംബര്‍ ഏഴിന് വ്യാഴാഴ്‍ച റിലീസായ ചിത്രം തിങ്കള്‍ കഴിഞ്ഞപ്പോള്‍ ആഗോളതലത്തിലെ കണക്കനുസരിച്ച് അത്ര വലിയ കളക്ഷൻ നേടാനായില്ല. അതിനാല്‍ ജവാന്റെ കുതിപ്പ് അവസാനിച്ചുവെന്ന് താരം അടക്കമുള്ളവര്‍ കരുതിയിട്ടുണ്ടാകും. എന്നാല്‍ വാരാന്ത്യമായ ശനിയാഴ്‍ച 51.64 കോടി നേടി വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയ ജവാൻ ഞായറാഴ്‍ച 82.15 കോടിയും നേടിയതോടെ റെക്കോര്‍ഡ് കളക്ഷനിലേക്ക് നീങ്ങുകയാണ് എന്ന് വ്യക്തമായി. എന്തായാലും ജവാൻ പഠാന്റെ ലൈഫ്‍ടൈം കളക്ഷൻ മറികടക്കും എന്ന് വ്യക്തമായിരിക്കുകയാണ്.

നയൻതാരയായിരുന്നു ഷാരൂഖ് ഖാന്റെ നായിക. മികച്ച പ്രതികരണമായിരുന്നു നയൻതാരയ്‍ക്ക് ലഭിച്ചത്. ബോളിവുഡിലെ അരങ്ങേറ്റം നയൻതാര മികച്ചതാക്കി. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രമായി എത്തി വിസ്‍മയിപ്പിച്ചു.

Read More: ഗോസിപ്പുകള്‍ക്കിടെ കുടുംബത്തോടൊപ്പം നവ്യാ നായര്‍, ഫോട്ടോയില്‍ നിറഞ്ഞ് ചിരിച്ച് നടി, ആശ്വാസമായെന്ന് ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios