Asianet News MalayalamAsianet News Malayalam

കെജിഎഫ് വീണു, ഹനുമാന്റെ ഒരാഴ്‍ചത്തെ കളക്ഷനില്‍ സര്‍പ്രൈസ് റെക്കോര്‍ഡ്

കെജിഎഫിനെ വീഴ്‍ത്തി ഹനുമാൻ.

 

Teja Sajjas HanuMan film collection report out earns more than 120 crore hrk
Author
First Published Jan 18, 2024, 3:40 PM IST


തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ് ഹനുമാൻ. ഇന്ത്യൻ ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള കളക്ഷനാണ് ഹനുമാൻ നേടുന്നത്. ആഗോളതലത്തില്‍ ഹനുമാൻ ആകെ 120 കോടി രൂപയിലധികം നേടിയിരിക്കുന്നു എന്നുമാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഹനുമാന്റെ ഹിന്ദി പതിപ്പ് 21.02 കോടി രൂപയിലധികം നേടിയിരിക്കുന്നു.

യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തെ പിന്നിലാക്കിയിരിക്കുകയാണ് ഹനുമാൻ ഹിന്ദിയില്‍ മുന്നേറിയിരിക്കുന്നത്. ഒരാഴ്‍യ്‍ക്കുള്ളില്‍ ഹിന്ദിയില്‍ ആകെ നേടിയ കളക്ഷനിലാണ് ഹനുമാൻ മുന്നേറിയിരിക്കുന്നത്.  ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും വമ്പൻ വിജയമാണ് ഹനുമാൻ നേടുന്നത്. ഏതൊക്കെ റെക്കോര്‍ഡുകളാണ് തേജ സജ്ജയുടെ ചിത്രം മറികടക്കുക എന്ന ആകാംക്ഷയിലാണ് ആരാധകരും.

 അമൃത നായരാണ് നായികയായത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ഉപേക്ഷിച്ച ആ മോഹൻലാല്‍ സിനിമയിലെ രംഗം മറ്റൊന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios