Asianet News MalayalamAsianet News Malayalam

ഹൈപ്പ് കുറവ്? വിജയ്‍യുടെ ​'ഗോട്ട്' അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ആദ്യദിനം നേടിയത്

വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം

thalapathy vijay starrer The Greatest of All Time movie uk advance booking first day box office figures
Author
First Published Aug 8, 2024, 8:35 AM IST | Last Updated Aug 8, 2024, 8:35 AM IST

തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ഉള്ളൂ, ദളപതി വിജയ് എന്നാണ് അത്. കരിയറില്‍ ഏറ്റവും ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോഴാണ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനവുമായി അദ്ദേഹം എത്തുന്നത്. കരിയറിലെ ഏറ്റവും വലിയ വിജയമായ ലിയോയ്ക്ക് ശേഷം വിജയ്‍യുടേതായി പരമാവധി രണ്ട് ചിത്രങ്ങള്‍ മാത്രമേ ആരാധകര്‍ പ്രതീക്ഷിക്കുന്നുള്ളൂ. പോസ്റ്റ് പ്രൊഡക്ഷന്‍ ധ്രുത​ഗതിയില്‍ പുരോ​ഗമിക്കുന്ന ദി ​ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (​ഗോട്ട്) ആണ് അതില്‍ ആദ്യത്തേത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ അഡ്വാന്‍സ് ബുക്കിം​ഗ് കണക്കുകള്‍ പുറത്തെത്തിയിട്ടുണ്ട്.

വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്‍റെ റിലീസ് സെപ്റ്റംബര്‍ 5 ന് ആണ്. റിലീസിലേക്ക് ഒരു മാസം അവശേഷിക്കുമ്പോള്‍ത്തന്നെ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലല്ല, മറിച്ച് യുകെയില്‍ ആയിരുന്നു ഇത്. ഇപ്പോഴിതാ യുകെയില്‍ ആദ്യ ദിന അഡ്വാന്‍സ് ബുക്കിം​ഗിലൂടെ ചിത്രത്തിന്‍റേതായി വിറ്റ ടിക്കറ്റുകളുടെ കണക്ക് പുറത്തെത്തിയിരിക്കുകയാണ്. ബുക്കിം​ഗ് തുടങ്ങി ആദ്യ ദിനം ആയിരത്തിലേറെ ടിക്കറ്റുകളാണ് ചിത്രം യുകെയില്‍ വിറ്റിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 8000 പൗണ്ട് (85 ലക്ഷം രൂപ) ആണ് ഇതിലൂടെ ലഭിച്ചിരിക്കുന്ന കളക്ഷന്‍.

ലിയോയ്ക്ക് ശേഷമെത്തുന്ന വിജയ് ചിത്രം, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷമെത്തുന്ന വിജയ് ചിത്രം എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണ് ഇത്. എന്നാല്‍ പ്രൊമോഷന്‍ പരിപാടികളൊന്നും അണിയറക്കാര്‍ ആരംഭിച്ചിട്ടില്ല. എന്തായാലും ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ പരമാവധി ഉപയോ​ഗപ്പെടുത്താന്‍ വമ്പന്‍ റിലീസ് ആണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. എജിഎസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ALSO READ : ജേക്സ് ബിജോയ്‍യുടെ സംഗീതം; 'അഡിയോസ് അമിഗോ'യിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios