ഓഗസ്റ്റ് 9 ന് റിലീസ്

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന അഡിയോസ് അമിഗോ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തി. ഇനിയും കാണാന്‍ വരാം എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദ് ആണ്. ഓഗസ്റ്റ് 9 ന് സെൻട്രൽ പിക്ചേഴ്സ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. സംഗീതം ജേക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന വിനായക് ശശികുമാർ, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂംസ് മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം ആഷിഖ് എസ്, സൗണ്ട് മിക്സിംഗ് വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ പ്രമേഷ്‌ദേവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ ഓസ്റ്റിൻ ഡാൻ, രഞ്ജിത് രവി, പ്രൊമോ സ്റ്റിൽസ് രോഹിത് കെ സുരേഷ്, സ്റ്റിൽസ് രാജേഷ് നടരാജൻ, പോസ്റ്റേഴ്സ് ഓൾഡ് മങ്ക്‌സ്, കോണ്ടെന്റ്, മാർക്കറ്റിംഗ് ഡിസൈൻ പപ്പെറ്റ് മീഡിയ, പിആർഒ- എ എസ് ദിനേശ്.

ALSO READ : 'മരക്കാറി'ന് ശേഷം അര്‍ജുന്‍ വീണ്ടും മലയാളത്തില്‍; 'വിരുന്ന്' റിലീസ് തീയതി പ്രഖ്യാപിച്ചു

Iniyum Kaanan Varam |Adios Amigo |Asif Ali |Jakes Bejoy |Najim Arshad |Ashiq Usman|Vinayak Sasikumar