ദ രാജാ സാബാണ് പ്രഭാസ് ചിത്രമായി ഇനിയെത്താനുള്ളത്.

പ്രഭാസ് നായകനായി വേഷമിടുന്ന ചിത്രമാണ് ദ രാജാ സാബ്. പ്രഭാസ് കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിളക്കത്തിലുമാണ്. എന്നാല്‍ കല്‍ക്കിയില്‍ നിന്ന് വ്യത്യസ്‍തമായ കഥാപാത്രവുമായി പ്രഭാസ് ചിരിപ്പിക്കാനാണ് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രഭാസ് നായകനാകുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ടി ജി വിശ്വപ്രസാദാണ് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍. ഇതുവരെയുള്ള എല്ലാ പരാജയങ്ങളുടെയും നഷ്‍ടം ചിത്രം നികുത്തുമെന്ന് വിശ്വപ്രസാദ് സൂചിപ്പിച്ചത് ചര്‍ച്ചയായിട്ടുണ്ട്. മാളവിക മോഹനനും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ടാകും എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പ്രഭാസിന്റെ റൊമൊന്റിക് ഹൊറര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് മാരുതി ആണെന്നതും പ്രതീക്ഷയുണ്ടാക്കുന്നു.

പഴയ ഒരു ഹിറ്റ് ഹിന്ദി ചിത്രത്തിലെ ഗാനം രാജാ സാബില്‍ ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ ഡോണ്‍ എന്ന ചിത്രത്തിലെ ഗാനം റീമിക്സ് ചെയ്യുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചത്. തെലുങ്കിലെ പ്രേക്ഷകര്‍ക്ക് അനുയോജ്യമായി ബച്ചൻ ചിത്രത്തിലെ ഗാനം ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത് വ്യാജമാണ് എന്ന് തെളിഞ്ഞതായി പിന്നീട് ചിത്രത്തിന്റെ അപ്‍ഡേറ്റുമുണ്ടായി. ഗാനത്തിന്റെ റീമിക്സ് റൈറ്റ്സില്ലെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ദേശീയതലത്തില്‍ അംഗീകാരം നേടിയ തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റ പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി 1000 കോടി ക്ലബിലെത്തിയിരുന്നു. ദീപിക പദുക്കോണ്‍ നായികയാകുമ്പോള്‍ പ്രഭാസ് ചിത്രത്തില്‍ ഉലകനായകൻ കമല്‍ഹാസനൊപ്പം അമിതാഭ് ബച്ചനും കഥാപാത്രങ്ങളായി എത്തുന്നു. ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു സംവിധായകൻ നാഗ് അശ്വിൻ എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Read More: ദ ഗോട്ടിന്റെ പ്രീ സെയില്‍ കളക്ഷൻ കണക്കുകള്‍ ഞെട്ടിക്കുന്നു, വിജയ് അമ്പരപ്പിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക