Asianet News MalayalamAsianet News Malayalam

ദ വാക്സിൻ വാര്‍ റിലീസ് കളക്ഷൻ നിരാശപ്പെടുത്തുന്നത്, കണക്കുകള്‍ ഇങ്ങനെ

സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്.

 

The Vaccine Wars release collection report out Vivek Agnihotri hrk
Author
First Published Sep 29, 2023, 1:48 PM IST

സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രം ദ വാക്സിൻ വാര്‍ ഇന്നലെയാണ് പ്രദര്‍ശനത്തിന് എത്തിയത്. പല്ലവി ജോഷിയും നാനാ പടേകറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ദ വാക്സിൻ വാറിന്റെ റിലീസ് കളക്ഷൻ പ്രതീക്ഷകള്‍ നല്‍കുന്നതല്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ദ വാക്സിൻ വാര്‍ 1.3 കോടിയാണ് റിലീസിന് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

കൊവാക്സിൻ നിര്‍മിക്കുന്ന ശാസ്‍ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങളാണ് ചിത്രത്തിന്റെ  പ്രമേയം. ചിത്രം ഒരു യഥാര്‍ഥ കഥയായിരിക്കും പറയുന്നത് എന്ന് ദ വാക്സിൻ വാര്‍ പ്രഖ്യാപിക്കുമ്പോള്‍ സംവിധായകൻ വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തിയിരുന്നു. സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പുതിയ ചിത്രത്തില്‍ പല്ലവി ജോഷി, നാനാ പടേകര്‍, എന്നിവര്‍ക്കു പുറമേ റെയ്‍മ സെൻ, അനുപം ഖേര്‍, ഗിരിജ, നിവേദിത ഭട്ടാചാര്യ, സപ്‍തമി ഗൗഡ, മോഹൻ കൗപുര്‍ എന്നിവരും വേഷമിടുന്നു. ഹിന്ദിക്ക് പുറമേ തമിഴിലും തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയെങ്കിലും  ദ വാക്സിൻ വാറിന്റെ കളക്ഷനില്‍ അത് പ്രതിഫലിച്ചിട്ടില്ല.

സ്‍ട്രീമിംഗ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലായിരിക്കും. തിയറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ദ വാക്സിൻ വാര്‍ ഡിസ്‍നി പ്ലസ്‍ ഹോട്‍സ്റ്റാറില്‍ സ്‍ട്രീമിംഗ് തുടങ്ങുക എന്നാണ് റിപ്പോര്‍ട്ട്.  രണ്ട് മണിക്കൂര്‍ 40 മിനിട്ടാണ് ദൈര്‍ഘ്യം. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ 'ദ കശ്‍മിര്‍ ഫയല്‍സി'ലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ദ കശ്‍മിര്‍ ഫയല്‍സിനും റിലീസ് ദിവസം വലിയ നേട്ടം ഉണ്ടാക്കാനായില്ലെങ്കിലും പിന്നീട് മികച്ച പ്രതികരണവുമായി 340.92 കോടി നേടി ബോക്സ് ഓഫീസിനെ വിസ്‍മയിപ്പിച്ചിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ഉദയ്‍സിംഗ് മോഹിതാണ്. അനുപം ഖേര്‍, മിഥുൻ ചക്രവർത്തി, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവരും വേഷമിട്ടു.

Read More: പ്രഖ്യാപനം വീണ്ടും വെറുതെയായി, മമ്മൂട്ടി ചിത്രത്തിന് തടസ്സങ്ങള്‍, റിലീസ് തീരുമാനിക്കാനാകാതെ സോണി ലിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios