Asianet News MalayalamAsianet News Malayalam

ശരിക്കും തിരിച്ചുവന്നോ സല്‍മാന്‍ ഖാന്‍? 'ടൈഗര്‍ 3'യുടെ 3 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ അന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

tiger 3 opening weekend 3 day box office collection salman khan yash raj films katrina kaif nsn
Author
First Published Nov 15, 2023, 3:17 PM IST

ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ സല്‍മാന്‍ ഖാനോളം ആളെക്കൂട്ടിയ താരങ്ങള്‍ അധികം ഉണ്ടാവില്ല. എന്നാല്‍ ബോളിവുഡ് വലിയ പ്രതിസന്ധി നേരിട്ട ഇടക്കാലത്ത് പഴയ മട്ടിലുള്ള വലിയ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ സല്‍മാനും കഴിഞ്ഞില്ല. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ തിരിച്ചുവരവെന്ന് വിലയിരുത്തപ്പെടുകയാണ് യാഷ് രാജ് ഫിലിംസിന്‍റെ പുതിയ ചിത്രം ടൈഗര്‍ 3. വൈആര്‍എഫ് സിനിമാറ്റിക് യൂണിവേഴ്സില്‍ പഠാന് ശേഷം എത്തിയ ചിത്രം ബോളിവുഡിന്‍റെ ദീപാവലി റിലീസ് ആയിരുന്നു. വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്ന ചിത്രത്തിന് വലിയ അഭിപ്രായങ്ങള്‍ നേടാനായില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച ഓപണിംഗ് ആണ് നേടിയത്. ഇപ്പോഴിതാ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ടും പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

ദീപാവലി ഞായറാഴ്ച ആയിരുന്നതിനാല്‍ അന്നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഞായറാഴ്ച റിലീസ് എന്നത് ഏത് ഇന്‍ഡസ്ട്രിയിലും അപൂര്‍വ്വമാണ്. ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 94 കോടി നേടിയ ചിത്രത്തിന്‍റെ 3 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. പഠാനോളമോ ഷാരൂഖ് ഖാന്‍റെ കഴിഞ്ഞ ചിത്രമായ ജവാനോളമോ എത്തിയില്ലെങ്കിലും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് സല്‍മാന്‍ ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിനങ്ങളിലായി 240 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

പഠാന്‍ 313 കോടിയും ജവാന്‍ 384.69 കോടിയുമാണ് ആദ്യ മൂന്ന് ദിനങ്ങളില്‍ നേടിയിരുന്നത്. മനീഷ് ശര്‍മ്മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കത്രീന കൈഫ് ആണ് നായിക. ഇമ്രാന്‍ ഹാഷ്മി, രേവതി, സിമ്രാന്‍, റിധി ദോഗ്ര, വിശാല്‍ ജെത്‍വ, കുമുദ് മിശ്ര, രണ്‍വീര്‍ ഷോറേ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ALSO READ : തിയറ്ററില്‍ 100 ദിവസം ഓടി തരം​ഗം തീര്‍ത്ത ചിത്രം; ആ മമ്മൂട്ടി പടത്തിന്‍റെ ഒറിജിനല്‍ പ്രിന്‍റ് യുട്യൂബില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios