'അവൻ ഒരു വിഷമാണ്, ഇതു ഞാൻ അന്നേ പറഞ്ഞില്ലേ..'; അജു അലക്സിന് എതിരെ ബാല
തോക്കുമായി തന്റെ വീട്ടിൽ എത്തിയ ബാല, സുഹൃത്തിനെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് അജു കേസും കൊടുത്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശത്ത് സന്ദർശനം നടത്തിയ നടനും ലഫ്റ്റനന്റ് കേണലുമായ മോഹൻലാലിന് എതിരെ വീഡിയോ ചെയ്ത അജു അലക്സിനെ അറസ്റ്റ് ചെയ്തത്. നടനും താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖിന്റെ പരാതിയിൽ ആയിരുന്നു പൊലീസ് നടപടി. ഭാരതീയ ന്യായ സംഹിത കേരള പൊലീസ് ആക്റ്റ് എന്നിവ പ്രകാരമാണ് അജുവിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഈ അവസരത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബാല. ഫേസ്ബുക്ക് ലൈവിലൂടെ ആയിരുന്നു നടന്‍റെ പ്രതികരണം.
ബാലയുടെ വാക്കുകൾ ഇങ്ങനെ
ഒരു എട്ട്, പത്ത് മാസം മുൻപ് ചെകുത്താനെ അഥവ അജു അലക്സിനെ കുറിച്ച് ഇതല്ലേ ഞാൻ പറഞ്ഞത്. എല്ലാവരോടും. ഞാൻ എന്ത് പാപമാണ് അന്ന് ചെയ്തത്. ഇവൻ ഒരു വിഷമാണ്. ചെയ്യുന്ന കാര്യങ്ങൾ എല്ലാം മോശമാണ്. ഇതൊന്നും ചെയ്യരുത് നിർത്തണം എന്ന് പറഞ്ഞിട്ട് ഞാൻ പോയി. പക്ഷേ ഞാൻ തോക്കെടുത്തു വയലൻസ് എടുത്തു ബാല എന്നൊക്കെ ആയിരുന്നു വാർത്തകൾ. ഒരുപാട് പേരെന്നെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. വയനാട്ടിൽ വലിയൊരു ദുരന്തമാണ് നടന്നത്. മനുഷ്യന് നടന്ന ഏറ്റവും വലിയ ദുരന്തം. ദുരിതബാധിതർക്ക് വേണ്ടി എല്ലാവരും കൈകോർക്കുന്നുണ്ട്. അതിലും കയറി കമന്റ് ചെയ്ത് വളരെ നെഗറ്റീവ് ആയിട്ടുള്ള കാര്യം പറഞ്ഞ് പരത്തിയിരിക്കുകയാണ് അജു അലക്സ്. ഇതൊക്കെ ഞാൻ അന്നേ പറഞ്ഞതല്ലേ. അന്ന് എന്റെ കുടുംബത്തിന് എന്തെല്ലാം വേദന ഉണ്ടായി. എന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റം വന്നു.
നമ്മുടെ പ്രിയപ്പെട്ട ലാലേട്ടൻ വയനാടിന് വേണ്ടി മൂന്ന് കോടി രൂപ കൊടുത്തു. നമുക്ക് അറിയുന്ന കാര്യങ്ങൾ ഇത്രയെ ഉള്ളൂ. അറിയാത്ത കാര്യങ്ങൾ നിരവധിയുണ്ട്. നന്മ ചെയ്യുന്നവർ ചെയ്യാത്തവരെ കുറിച്ച് എന്തെങ്കിലും കമന്റ് പറയുന്നുണ്ടോ. പിന്നെ എന്തിനാണ് ചെയ്യാത്തവർ ചെയ്യുന്നവരെ കുറിച്ച് മോശമായി പറയുന്നത്? സൈബർ അറ്റാക്ക് നടത്തുന്നു? അവരുടെ വ്യക്തിത്വത്തെ അറ്റാക്ക് ചെയ്യുന്നു ? സിനിമകളെ കുറിച്ച് റിവ്യു ചെയ്, ആക്ടിങ്ങിനെ കുറിച്ച് പറയു. അതെല്ലാവർക്കും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. സന്തോഷ് വർക്കിക്ക് എതിരെ ഞാൻ ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു. പിന്നീട് വലിച്ചു. അയാൾക്ക് എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് നമുക്ക് വിടാം. പക്ഷേ കുറച്ച് പേർ ഭൂമിക്ക് വിഷമായി നിലനിൽക്കുന്നുണ്ട്. അത് നമ്മൾ നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നു.
ജാതകം ചേരില്ല, നാഗചൈതന്യ- ശോഭിത ബന്ധത്തിനും അധികം ആയുസില്ല: പ്രവചിച്ച് ജോത്സ്യന്‍, ആശങ്കയിൽ ആരാധകർ
നടൻ സിദ്ധിഖ് സർ എടുത്ത സ്റ്റെപ് ശരിയായിട്ടുള്ള കാര്യമാണ്. പൊലീസ് എടുത്ത നടപടിയും സ്വാഗതാർഹമാണ്. ഒരു പ്രശ്നം വന്നാൽ എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് നിൽക്കണം. അതാണ് ദൈവത്വം. അത് ചെകുത്താന്(സാത്താന്) മനസിലാകില്ല. നല്ലത് ചെയ്തിട്ടും എത്രയോ പേർ എനിക്കെതിരെ നിൽക്കുന്നുണ്ട്. ഞാൻ മരിക്കും വരെ ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യും. അത് മരിച്ച് പോയ എന്റെ അച്ഛന് കൊടുത്ത വാക്കാണ്. നിങ്ങളെന്നെ പണ്ടിയെന്നോ വരുത്തൻ എന്നോ വിളിച്ചോളൂ. കുഴപ്പമൊന്നും ഇല്ല. ഈ പ്രശ്നം എനിക്കോ മോഹൻലാൽ എന്ന് പറയുന്ന വ്യക്തിക്കോ മാത്രമുള്ളതായി കാണരുത്. മനുഷ്യത്വത്തിന് എതിരായിട്ടുള്ള ഇത്തരം വിഷങ്ങളെ വളർത്തി വിടരുത്. അജു അലക്സിനോട് എനിക്ക് വ്യക്തിപരമായി ഒരു പ്രശ്നവും ഇല്ല. എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.
നേരത്തെ അജുവും ബാലയും തമ്മിൽ വലിയ പ്രശ്നം നടന്നിരുന്നു. ബാലയ്ക്ക് എതിരെ വീഡിയോ ചെയ്തതിന്റെ പേരിൽ ആയിരുന്നു ഇത്. പിന്നാലെ തോക്കുമായി തന്റെ വീട്ടിൽ എത്തിയ ബാല, സുഹൃത്തിനെ ഭീഷണിപ്പെടുത്തി എന്ന് ആരോപിച്ച് അജു കേസും കൊടുത്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..