ഇന്നലെ തിയറ്ററുകളിലെത്തിയ മാവീരനും ലിസ്റ്റില്‍ ഉണ്ട്

തമിഴ് സിനിമയെ സംബന്ധിച്ച് മികച്ച സമയമാണ് ഇത്. വിപണിമൂല്യവും കലാമൂല്യവും ഉള്‍ച്ചേര്‍ത്ത ചിത്രങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് അതില്‍ പ്രധാനം. ഒന്നാം നിര താരങ്ങളില്‍ നിന്ന് മാത്രമല്ല അത് സംഭവിക്കുന്നത്, മറിച്ച് അതല്ലാത്തവരില്‍ നിന്നും ഉണ്ടാവുന്നുണ്ട്. അവയൊക്കെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുമുണ്ട്. ഫലം, ബോളിവുഡ് അടക്കം പല ചലച്ചിത്ര മേഖലകളും പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കോളിവുഡില്‍ പൊതുവെ ലാഭക്കണക്കുകളാണ് കേള്‍ക്കുന്നത്. ഈ വര്‍ഷത്തെ തമിഴ് റിലീസുകളില്‍ തമിഴ്നാട്ടില്‍ നിന്ന് ഏറ്റവും മികച്ച റിലീസ് ദിന കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്. ഒപ്പം അവ നേടിയ കളക്ഷനും.

ഈ വര്‍ഷം തമിഴിലെ ഏറ്റവും മികച്ച 5 ഓപണിം​ഗ് കളക്ഷനുകള്‍

1. തുനിവ്- 21.4 കോടി

2. വാരിസ്- 20.38 കോടി

3. പൊന്നിയിന്‍ സെല്‍വന്‍ 2- 16.5 കോടി

4. മാമന്നന്‍- 8.8. കോടി

5. മാവീരന്‍- 7.1 കോടി

ഇതില്‍ അഞ്ചാം സ്ഥാനത്തുള്ള ചിത്രം ഇന്നലെ തിയറ്ററുകളില്‍ എത്തിയതാണ്. ശിവകാര്‍ത്തികേയനെ നായകനാക്കി മഡോണ്‍ അശ്വിന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച ഓപണിം​ഗ് നേടിയതോടെയാണ് ഈ കണക്കുകള്‍ ട്രേ​ഡ് അനലിസ്റ്റുകള്‍ പങ്കുവെക്കാന്‍ ആരംഭിച്ചത്. നേരത്തെ യോഗി ബാബു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണ്ഡേല എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മഡോണ്‍ അശ്വിന്‍. അദിതി ശങ്കര്‍ നായികയാവുന്ന ചിത്രത്തില്‍ സരിത, മിഷ്കിന്‍, സുനില്‍, മോനിഷ ബ്ലെസി, യോ​ഗി ബാബു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശബ്ദ സാന്നിധ്യമായി വിജയ് സേതുപതിയും ഉണ്ട്. മഡോണ്‍ അശ്വിനൊപ്പം ചന്ദ്രു എയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ശാന്തി ടാക്കീസിന്‍റെ ബാനറില്‍ അരുണ്‍ വിശ്വയാണ് നിര്‍മ്മാണം.

ALSO READ : ഏറ്റവും ജനപ്രീതി നേടിയ 10 ഇന്ത്യന്‍ ചിത്രങ്ങള്‍ ഏതൊക്കെ? 2023 ആദ്യ പകുതിയിലെ ലിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് യുട്യൂബില്‍ കാണാം