Asianet News MalayalamAsianet News Malayalam

ക്ലിക്കായോ ജയ് ഗണേഷ്?, ആദ്യ ദിനം നേടാനായത്

ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്.

Unni Mukundan Jai Ganesh collection report out hrk
Author
First Published Apr 12, 2024, 8:25 AM IST | Last Updated Apr 12, 2024, 8:25 AM IST

ഉണ്ണി മുകുന്ദന്റെ ഒരു സൂപ്പര്‍ഹീറോ ചിത്രമായി എത്തിയ ജയ് ഗണേഷും മലയാള സിനിമാ ആരാധകര്‍ ഏറ്റെടുക്കുന്നു. ഫഹദിന്റെ ആവേശം വിനീതിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ രണ്ട് വമ്പൻ മലയാള ചിത്രങ്ങളുടെ റിലിസിനൊപ്പമാണ് ജയ് ഗണേഷുമെത്തിയത്. എന്നാല്‍ ജയ് ഗണേഷിനും മോശമല്ലാത്ത കളക്ഷൻ നേടായെന്നാണ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. കേരളത്തില്‍ 50 ലക്ഷം രൂപയിലധികം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉണ്ണി മുകുന്ദന്റെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ എന്നാണ് പ്രതികരണങ്ങള്‍. ആക്ഷനിലും നായകൻ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ മികവ് പ്രകടിപ്പിക്കുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ടാകുന്നു. ഇന്നലെ മലയാളത്തിന്റെ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 50 ലക്ഷം നേടിയെന്നത് പ്രധാനമാണ്.

സംവിധാനം രഞ്‍ജിത് ശങ്കറാണ്. മഹിമാ നമ്പ്യാര്‍ ഉണ്ണി മുകുന്ദൻ ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നു. ഛായാഗ്രാഹണം ചന്ദ്രു ശെല്‍വരാജാണ്. തിരക്കഥ എഴുതിയിരിക്കുന്നതും രഞ്‍ജിത് ശങ്കറാണ്.

ജോമോളും ഒരു പ്രധാന കഥാപാത്രമാകുന്ന ചിത്രമായ ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളില്‍ നിര്‍മിക്കുന്നു. നടൻ അശോകനും നിര്‍ണായകമായ ഒരു കഥാപാത്രമായപ്പോള്‍ നന്ദു, ശ്രീകാന്ത് കെ വിജയനും  ചിത്രത്തില്‍ ബെൻസില്‍ മാത്യുസും വേഷമിട്ടിരിക്കുന്നു. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കര്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ ബി കെ ഹരിനാരായണനും മനു മഞ്‍ജിത്തും വാണി മോഹനും വരികള്‍ എഴുതിയിരിക്കുന്നു. മൗത്ത് പബ്ലിസിറ്റി ഉണ്ണി മുകുന്ദൻ ചിത്രം ജയ് ഗണേഷിന് വലിയ സ്വീകാര്യതയുണ്ടാക്കും.

Read More: ആരാണ് ഓപ്പണിംഗില്‍ ഒന്നാമൻ?, വര്‍ഷങ്ങള്‍ക്ക് ശേഷമോ, ആവേശമോ?, റിലീസിന് നേടിയതിന്റെ കണക്കുകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios