കോമഡിയും ഇമോഷനും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും സമന്വയിപ്പിച്ച ഈ എന്റർടെയ്‌നറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. Vaazha 2 worldwide box office collection

നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്ത 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ഹിറ്റ് സംവിധായകൻ വിപിന്‍ ദാസിന്റെ തിരക്കഥയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി പുറത്തിറക്കിയ ചിത്രം വൻ അഭിപ്രായമാണ് നേടി കൊണ്ട് പ്രദർശനം തുടരുകയാണ്. നവാഗതർ അണി നിരക്കുന്ന ചിത്രത്തിന് നാല് ദിവസം കൊണ്ട് 59.9 കോടി ആഗോള കളക്ഷനാണ് കിട്ടിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുൻ നിർത്തി നവാഗത സംവിധായകൻ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 50 കോടി ബോക്സ് ഓഫീസ് കളക്ഷൻ കിട്ടുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ സൂപ്പർതാര ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ് നമ്പേഴ്‌സാണ് വാഴ 2വിന് ലഭിക്കുന്നത്.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്. നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത്, അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർത്ഥികൾ മയക്കു മരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.

ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്‌സ് നല്‍കിയ എല്ലാ ഹൈപ്പും പവറും നിലനിർത്താൻ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ തിരക്കഥയുടെ ബ്രില്ല്യന്‍സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്‍കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകർ തീയേറ്റർ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. സൗഹൃദത്തിന്‍റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന വിധത്തിൽ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നിൽക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിൽ സംവിധായകൻ സവിനും തിരക്കഥകൃത്ത് വിപിൻ ദാസും വിജയിച്ചിട്ടുണ്ട്.

ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ - കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, കല - ബാബു പിള്ള, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് - അശ്വതി ജയകുമാർ, സ്റ്റിൽസ് - ബിജിത്ത് ധർമ്മടം, പരസ്യകല - യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രജിവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ - അരുൺ എസ്. മണി, ആക്ഷൻ - കലൈ കിംഗ്സൺ, വിക്കി നന്ദഗോപാൽ, ഡിഐ - ജോയ്നർ തോമസ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം, സൗണ്ട് ഡിസൈൻ - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൾട്ടന്റ് - വിപിൻ കുമാർ, പി.ആർ.ഒ - എസ്. ദിനേശ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ്.