Asianet News MalayalamAsianet News Malayalam

ഇങ്ങനെയും ആവേശമോ?, ലിയോയുടെ അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്, റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന വിജയ്‍

വിജയ്‍യുടെ ലിയോ വൻ വിജയമാകുമെന്ന് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Vijay starrer Leo earns 160 core advance box office report out hrk
Author
First Published Oct 18, 2023, 2:00 PM IST

വിജയ്‍യുടെ ലിയോ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വൻ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. റിലീസിന് വിജയ്‍യുടെ ലിയോ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നതും ഒരു റെക്കോര്‍ഡാണ്.

റിലീസിന് മാത്രം ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗില്‍ ഇതിനകം ഇന്ത്യയില്‍ നിന്ന് നേടിയത് 90 കോടി രൂപയും വിദേശത്ത് നിന്ന് 73 കോടി രൂപയുമാണ്. ഇന്ന് ഇന്ത്യയില്‍ മാത്രം 100 കോടി തികയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ റിലീസിനു മുന്നേ 200 കോടി രൂപ ലിയോ നേടാനും ഇപ്പോഴത്തെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് സൂചനകള്‍ വെച്ച് സാധ്യതയുണ്ട്. എങ്കില്‍ ലിയോ വമ്പൻ വിജയ ചിത്രമായി മാറുകയും ചെയ്യും.

തമിഴ്‍നാട്ടില്‍ മാത്രം ലിയോ 50 കോടിയിലധികം നേടിയിട്ടുണ്ട്. ലിയോയ്‍ക്ക് പുലര്‍ച്ച നാലിനുള്ള ഫാൻസ് ഷോ തമിഴ്‍നാട്ടില്‍ ഉണ്ടാകില്ല എന്ന് വ്യക്തമായപ്പോള്‍ വിസ്‍മയിപ്പിക്കുന്ന അഡ്വാൻസ് ബുക്കിംഗ് കളക്ഷനാണ് ലിയോയ്‍ക്ക് തമിഴ്‍നാട്ടില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടും. ലിയോ കേരളത്തിലും റിലീസ് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. കെജിഎഫ് രണ്ടിനെയും ഒടിയനെയുമൊക്കെയാണ് വിജയ് ചിത്രം ലിയോ മറികടന്നത് എന്നാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം.

കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് വിജയ്‍യുടെ ലിയോ മറികടന്നിട്ടുണ്ട്. തെലുങ്കിലും വിജയ്‍യ്‍ക്ക് നിരവധി ആരാധരുണ്ട്. ടൈഗര്‍ നാഗേശ്വര റാവു എന്ന സിനിമയും ഭഗവന്ത് കേസരിയും ലിയോയ്‍ക്കൊപ്പം എത്തുന്നുണ്ട് എങ്കിലും വിജയ് ചിത്രത്തിന് വമ്പൻ സ്വീകരണം ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയായാല്‍ ഏതാണ്ടെല്ലാ തമിഴ് സിനിമകളുടെയും കളക്ഷൻ റെക്കോര്‍ഡ് ലിയോ മറികടക്കും എന്നത് ഉറപ്പാകും.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios