Asianet News MalayalamAsianet News Malayalam

ഒടിയൻ മൂന്നാമൻ, കെജിഎഫിനെയും പിന്നിലാക്കി, കളക്ഷനില്‍ ലിയോയ്‍ക്ക് റെക്കോര്‍ഡ്, കേരളത്തില്‍ പൊടിപാറും

കേരളത്തില്‍ വിജയ്‍യുടെ ലിയോയുടെ ഓപ്പണിംഗ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടം.

Vijay starrer Leo Kerala collection report out beats KGF 2 Mohanlal Odiyan hrk
Author
First Published Oct 16, 2023, 3:46 PM IST

കേരളത്തിലും വിജയ്‍ക്ക് നിരവധി ആരാധകരുണ്ട്. അതുകൊണ്ടുതന്നെ വിജയ് നായകനായി എത്തുന്ന ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ ലിയോയുടെ പ്രാധാന്യം പറയേണ്ടതില്ലല്ലോ. കേരളത്തിലെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷൻ റിക്കോര്‍ഡ് ലിയോ നേടിയിരിക്കുകയാണ് എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

വിജയ്‍യുടെ ലിയോയുടെ റിലീസിന് മൂന്ന് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നത് വമ്പൻ വിജയത്തിന്റെ സൂചനകളാണ് നല്‍കുന്നത്. ലിയോ കേരളത്തില്‍ മാത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആകെ നേടിയിരിക്കുന്നത് 7.31 കോടി രൂപയാണ്. യാഷ് നായകനായ കെജിഎഫ് 2വിന്റെ കളക്ഷൻ റെക്കോര്‍ഡാണ് ലിയോ തകര്‍ത്തിരിക്കുന്നത്. കെജിഎഫ് 2 റിലീസിന് 7.25 കോടി നേടിയതിനാല്‍ കേരളത്തില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്തും 6.76 കോടി നേടിയ മോഹൻലാലിന്റെ ഒടിയൻ മൂന്നാം സ്ഥാനത്തും 6.62 കോടി നേടിയ ബീസ്റ്റ് നാലാം സ്ഥാനത്തും 6.67 കോടി നേടിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം അഞ്ചാം സ്ഥാനത്തുമാണ്.

അനിരുദ്ധ് രവിചന്ദറിനെ ലിയോ കാണിച്ചതിനെ കുറിച്ച് ലോകേഷ് കനകരാജ് വെളിപ്പെടുത്തിയത് നേരത്തെ ചര്‍ച്ചയായിരുന്നു ഫസ്റ്റ് ഹാഫും വെവ്വേറെയാണ് കാണിച്ചത്. കണ്ടശേഷം എനിക്ക് മേസേജയച്ചു. ബ്ലോക്ക് ബ്ലോക്ക്ബസ്‍റ്റര്‍ എന്നായിരുന്നു സംഗീത സംവിധായകനുമായ അനിരുദ്ധ് രവിചന്ദറിനറെ മേസേജെന്ന് ഒരു അഭിമുഖത്തില്‍ ലോകേഷ് കനകരാജ് വെളിപ്പെടുത്തി.

യുകെയില്‍ ഒരു ഇന്ത്യൻ സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് റിലീസിന് ഇനി വിജയ്‍യുടെ ലിയോയുടേതായിരിക്കും. വിജയ്‍ നായകനാകുന്ന ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് യുകെയില്‍ റെക്കോര്‍ഡുകള്‍ തിരുത്തിയപ്പോള്‍ പിന്നിലായിരിക്കുന്നത് ഷാരൂഖ് ഖാന്റെ ജവാനും പഠാനും രജനികാന്തിന്റെ ജയിലറുമൊക്കെയാണ്. ആറാഴ്‍ച മുന്നേ യുകെയില്‍ ആഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. യുകെയില്‍ ലിയോ റെക്കോര്‍ഡ് തിരുത്തിയത് ചിത്രത്തിന്റ വിതരണക്കാരായ അഹിംസ് എന്റര്‍ടെയ്‍ൻമെന്റാണ് വിജയ്‍യുടെ ആരാധകരോട് വെളിപ്പെടുത്തിയിരിക്കുന്നത്.

Read More: ജോലിക്കാരൻ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, ഗുണ്ടകള്‍ ബോളിവുഡ് നടിയുടെ പണം കവര്‍ന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios