Asianet News MalayalamAsianet News Malayalam

ആരൊക്കെ വീഴും?, തങ്കലാന്റെ അഡ്വാൻസ് കളക്ഷൻ തുക പുറത്ത്

ഓപ്പണിംഗില്‍ തങ്കലാന് നേടാനാകുന്നത് എത്ര?.

 

Vikrams Thangalaan advance booking collection report out hrk
Author
First Published Aug 14, 2024, 3:12 PM IST | Last Updated Aug 14, 2024, 3:12 PM IST

വിക്രം നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രമാണ് തങ്കലാൻ. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാനെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നിറഞ്ഞാടുന്ന ഒരു വേറിട്ട ചിത്രമായിരിക്കും തങ്കലാൻ. വിക്രത്തിന്റെ തങ്കലാന്റെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും പ്രതീക്ഷ പകരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‍നാട്ടില്‍ 2024ല്‍ പ്രദര്‍ശനത്തിനെത്തിയ അധികം സിനിമകളൊന്നും വിജയിച്ചിരുന്നില്ല. ധനുഷ് നായകനായി എത്തിയ രായനാണ് ഒടുവില്‍ വൻ വിജയമായത്. തമിഴ്‍നാട്ടില്‍ തങ്കലാൻ അഡ്വാൻസായി നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്‍ജിത്ത് വിക്രത്തിന്റെ തങ്കലാൻ സംവിധാനം ചെയ്യുമ്പോള്‍ പ്രകാശ് കുമാര്‍ ആണ് സംഗീതം നിര്‍വഹിക്കുന്നത്.

സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം. ഉയര്‍ന്ന ബജറ്റിലുള്ളതാകും വിക്രമിന്റെ തങ്കലാൻ സിനിമ എന്നാണ് നിര്‍മാതാവ് ജ്ഞാനവേല്‍ രാജ വ്യക്തമാക്കിയത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് 'തങ്കലാൻ' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും ചിത്രത്തില്‍ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിക്രം നായകനാകുന്ന 'തങ്കലാൻ' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. ഛായാഗ്രാഹണം എ കിഷോറാണ്. ചിയാൻ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം 'തങ്കലാന്' എസ് എസ് മൂർത്തിയാണ് കല.

Read More: ഹനുമാന്റെ നിര്‍മാതാക്കളുടെ ഡാര്‍ലിംഗ് ഇനി ഒടിടിയില്‍, നിറയെ ചിരിയും പ്രണയവുമായി പ്രിയദര്‍ശി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios