മലയാളികളുടെ അഭിമാനമായ ഫുട്‌ബോള്‍ താരം വി.പി.സത്യന്റെ ജീവിതം സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാക്കി ദൃശ്യവത്കരിക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍. മാധ്യമ പ്രവര്‍ത്തകനായ പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അനിത സത്യന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി.
മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് ജയസൂര്യയും അനു സിത്താരയും അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ ഭാര്യാ വേഷത്തിലാണ് അനു സിത്താര ചിത്രത്തിലെത്തുന്നത്. സ്‌പോര്‍ട് ഡ്രാമയാണ് ചിത്രം. ഗുഡ് വില്‍ എന്റര്‍ടൈയിനറുടെ ബാനറില്‍് ടി. എല്‍ ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. രഞ്ജി പണിക്കര്‍, സിദ്ദിഖ്, സൈജു കുറുപ്പ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു.

