കാല്‍പ്പന്തുകളികളില്‍ എന്നും മലയാളത്തില്‍ ആരവും ഉയര്‍ന്നിട്ടേയുള്ളു. ഇപ്പോഴിതാ ആ ആരവം വീണ്ടും ഉയര്‍ന്നു കേള്‍ക്കുകയാണ്. ഇന്ത്യയുടെ ഹൃദയ താളമായിരുന്ന വി. പി. സത്യന്റെ വികാരഭരിതമായ ആ ജീവിതം അഭ്രപാളിയിലേക്കെത്തുന്ന ക്യാപ്റ്റന്റെ ആദ്യ ടീസറിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടി. പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റില്‍ സത്യനായി വേഷമിടുന്നത് ജയസൂര്യയായാണ്.
ടീസറിലെ ജയസൂര്യയുടെ ഓരോ ഭാവങ്ങളും കരിയറിലെ മികച്ച കഥാപാത്രമായി മാറുമെന്ന് സൂചന നല്‍കുന്നു. സത്യന്റെ വ്യക്തിജീവിതവും കളി ജീവിതവുമാണ് മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് കൂടിയായ ചിത്രം പറയുന്നത്.
അനു സിത്താര, സിദ്ധിഖ്, രഞ്ജി പണിക്കര്‍, ദീപക് പറമ്പോല്‍, സൈു കുറുപ്പ്, ല്ക്ഷ്മി ശര്‍മ, ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്നു. ടി എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോപീ സുന്ദറാണ് പശ്ചാത്തല സംഗീതം റഫീഖ് അഹമ്മദ്, ഹരിനാരായണനും നിധീഷ് നടേരിയുമാണ് ഗാനങ്ങള്‍ എഴുതിയത്. ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും.

