വി കെ പ്രകാശ് സംവിധാനംചെയ്യുന്ന ത്രില്ലർ സിനിമയായ കെയർഫുളിന്‍റെ ട്രെ‍യിലർ പുറത്തിറങ്ങി. സൈജു കുറുപ്പ്, ജോമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് ബാബു, പാർവതി നമ്പ്യാർ, സന്ധ്യ രാജു എന്നിവരും സിനിമയിലുണ്ട്.

വിവാഹത്തോടെ അഭിനയരംഗത്തുനിന്നു മാറിനിന്ന ജോമോൾ കെയര്‍ഫുളിലൂടെ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. സൈജു കുറുപ്പും ജോമോളും ദമ്പതികളെയാണ് അവതരിപ്പിക്കുന്നത്.

അജു വർഗീസ്, അശോകൻ, ശ്രീജിത് രവി, വിനീത് കുമാർ, മുകുന്ദൻ, കൃഷ്ണകുമാർ തുടങ്ങിയവരും സിനിമയിലുണ്ട്. രാജേഷ് ജയരാമന്‍റേതാണു തിരക്കഥ. രാജീവ് നായരുടെ ഗാനങ്ങൾക്ക് അരവിന്ദ് ശങ്കർ ഈണം പകർന്നിരിക്കുന്നു.