ചെന്നൈ: സിനിമയില്‍ അശ്ലീല സംഭാഷണമുണ്ടെന്നാരോപിച്ച് നടി ജ്യോതികയ്‌ക്കെതിരെ കേസ്. ജ്യോതികയുടെ പുതിയ ചിത്രമായ 'നാച്ചിയാറില്‍' അധിക്ഷേപകരമായ സംഭാഷണമുണ്ടെന്ന് ആരോപിച്ചാണ് കേസ്. സംവിധായകന്‍ ബാലയ്ക്കും ജ്യോതികയ്‌ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

മേട്ടുപ്പാളയം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പൊതുസ്ഥലത്ത് അശ്ലീല വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരായ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസ് 28 ന് പരിഗണിക്കും. പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ജ്യോതിക ചിത്രത്തിലെത്തുന്നത്.

എന്നാല്‍ നായികയുടെ സംഭാഷണത്തില്‍ സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രയോഗമുണ്ടെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളില്‍ നടത്തുന്ന നിരുപദ്രവകരമായ പ്രതികരണങ്ങളുടെ പേരില്‍ പോലും സാധാരണക്കാരെ അറസ്റ്റ് ചെയ്യുന്ന പോലീസ് ജ്യോതികയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും ആരോപിക്കുന്നു.