അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. തനി നാടന്‍ മലയാളി മുഖമുള്ള ചെറുപ്പക്കാരെയും മധ്യവയസ്കരെയുമാണ് ആവശ്യം. അഭിനേതാക്കള്‍ തങ്ങളുടെ ഫോട്ടോഗ്രാഫ്സും (എഡിറ്റ് ചെയ്യാത്തത്) ബയോഡാറ്റയും karmaayugfilims@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കുക.

ആസിഫ് അലിയാണ് സിനിമയില്‍ നായകനാകുന്നത്. പി പത്മരാജന്റെ ചെറുകഥ ആസ്പദമാക്കിയാണ് അരുണ്‍ കുമാര്‍ പുതിയ സിനിമ ഒരുക്കുന്നത്. മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. ഏപ്രിലോടെയാണ് ഷൂട്ടിംഗ് തുടങ്ങുക.