Asianet News MalayalamAsianet News Malayalam

സീരിയല്‍ ഷൂട്ടിനിടെ നായകനെതിരെ ലൈംഗിക ആരോപണം: നടിക്ക് ചാനൽ നൽകിയത് 68 കോടി

യുഎസ് ടിവി സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന 'ബുൾ' എന്ന സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കൽ വെതർലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടർന്നാണ് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നൽകിയത്. അമേരിക്കൻ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവാണ് നടനെതിരെ ആരോപണം ഉയര്‍ത്തിയത്. 

CBS Pays Actress 68 crore To Settle Harassment Claims
Author
USA, First Published Dec 15, 2018, 12:50 PM IST

ന്യൂയോർക്ക്: സീരിയല്‍ ഷൂട്ടിനിടെ നായകനെതിരെ ലൈംഗിക ആരോപണമുന്നയിച്ച പ്രധാന നടിക്ക് ചാനല്‍ നഷ്ടപരിഹാരമായി നല്‍കിയത് 68 കോടി. യുഎസ് ടിവി സിബിഎസിൽ സംപ്രേഷണം ചെയ്യുന്ന 'ബുൾ' എന്ന സീരിയലിൽ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന മൈക്കൽ വെതർലിക്കെതിരായുള്ള ലൈംഗിക ആരോപണത്തെത്തുടർന്നാണ് ചാനല്‍ നടിക്ക് നഷ്ടപരിപരിഹാരം നൽകിയത്. അമേരിക്കൻ ചലച്ചിത്രതാരവും മോഡലുമായ എലിസ ദുഷ്കുവാണ് നടനെതിരെ ആരോപണം ഉയര്‍ത്തിയത്. 

സീരിയലിന്റെ ചിത്രീകരണ സമയത്ത് മൈക്കൽ തന്റെ ശരീര ഘടനയെക്കുറിച്ച് അഭിപ്രായപ്പെടുകയും ലൈംഗിക ചുവയുള്ള തമാശകൾ പറയുകയും മറ്റ് അഭിനേതാക്കളുടേയും അണിയറപ്രവർത്തകരുടേയും മുന്നിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായും ചൂണ്ടിക്കാട്ടിയായിരുന്നു ദുഷ്കുവിന്റെ പരാതി. 2017ലായിരുന്നു സംഭവം.  പരാതി ഉന്നയിച്ചതിനെ തുടർന്ന് ചാനൽ അധികൃതർ ദുഷ്കുമായി ചർച്ച നടത്തിയിരുന്നു. 

പരാതിയിൽ ദുഷ്കു ഉന്നയിച്ച ആരോപണങ്ങൾ അംഗീകരിച്ചെങ്കിലും ലൈംഗിക പീഡനം നടന്നില്ലെന്നായിരുന്നു മൈക്കൽ പ്രതികരിച്ചത്. തനിക്ക് ഇനി സീരിയലുമായി തുടരാൻ കഴിയില്ലെന്ന് ചർച്ചയ്ക്കൊടുവിൽ ദുഷ്കു നിർമ്മാതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് സിബിഎസിക്കെതിരായി നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും ദുഷ്കു ചാനൽ അധികൃതരെ അറിയിച്ചു. ദുഷ്കുവിന്റെ നീക്കം തടഞ്ഞ അധികൃതർ പിന്നീട് ഒരു കരാറിലെത്തുകയും ദുഷ്കുവിന് നഷ്ട പരിഹാരം നൽകുകയുമായിരുന്നു. 

സുരക്ഷിതവും സമഗ്രവും ആദരവുമുള്ള ജോലിസ്ഥലം എന്ന സംസ്കാരത്തിലേക്ക് നമ്മൾ ഇനിയും മാറിയിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് ദുഷ്കുവിന്റെ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളെന്ന് സിബിഎസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്താമാക്കുന്നു. അതേസമയം 2016 മുതൽ ആരോപണ വിധേയനായ മൈക്കനിനെതിരെ നടപടി എടുക്കാത്തതിനെതിരെ രൂക്ഷവിമർശനമാണ് ചാനലിനെതിരെ ഉയർന്നത്.   
 
ലൈംഗിക ആരോപണത്തെ തുടർന്ന് മുൻ സിഇഒ ആയിരുന്ന ലെസ് മൂൺവെസിനെ കഴിഞ്ഞ സെപ്തംബറിൽ ചാനലിൽനിന്ന് നീക്കം ചെയ്തിരുന്നു. കൂടാതെ കഴിഞ്ഞ വർഷം മാധ്യമപ്രവർത്തകനും അവതാരകനുമായ ചാർലി ഹോസ്റ്റിനെയും ചാനലിൽനിന്ന് പുറത്താക്കിയിരുന്നു. മൂന്ന് സഹപ്രവർത്തകരായിരുന്നു ഇയാൾക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ച് രംഗത്തെത്തിയത്.   

Follow Us:
Download App:
  • android
  • ios