സലിം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൈതൊഴാം k കുമാറാകണം എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു. ചിത്രത്തിലുണ്ടായിരുന്ന പശുവിന്റെ രംഗം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ആരെയും ഒരു രീതിയിലും കളിയാക്കാത്ത ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനാണ് കത്രികവച്ചതെന്ന് സലീം കുമാര്‍ പറഞ്ഞു.

"പശു ഇപ്പോള്‍ നമ്മുടെ കൈയില്‍ നിന്ന് പോയ അവസ്ഥയാണ്. പശുവിനെ കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയില്ല. പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ റിലീസിങ് നടക്കില്ല.

അതുകൊണ്ട് ആ ഭാഗം ഒഴിവാക്കിയെന്ന് സലീം കുമാര്‍ പറയുന്നു. ചിത്രത്തിലെ നല്ലൊരു രംഗമായിരുന്നുവെന്നും ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറികൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വീട്ടില്‍ പശുക്കളുണ്ട്. ഇപ്പോഴുമുണ്ട് അങ്ങനെയുള്ള എനിക്കാണ് പശുവിനെ ഇപ്പോള്‍ എഡിറ്റ് ചെയ്തു മാറ്റേണ്ടി വന്നതെന്ന്" ഒരഭിമുഖത്തിനിടെ സലീം കുമാര്‍ പറഞ്ഞു.