മുംബൈ: ടൊയ്‌ലറ്റ് ഏക് പ്രേം കഥയ്ക്ക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചത് മൂന്ന് കട്ടുകളെന്ന് അക്ഷയ് കുമാര്‍. എട്ടു കട്ടുകള്‍ എന്ന പ്രചരണം എവിടെ നിന്നെന്നറിയില്ലെന്നു അക്ഷയ് കുമാര്‍ പറഞ്ഞു. അക്ഷയ് കുമാര്‍ ചിത്രത്തിനു എട്ട് കട്ടുകള്‍ നിര്‍ദ്ദേശിച്ചതായാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഹരാമി എന്ന വാക്ക് സിനിമയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമയുടെ വിഷയത്തെ അഭിനന്ദിച്ചതായി താരം വെളിപ്പെടുത്തി. പ്രധാനമന്ത്രിക്ക് തിരക്കലായതിനാല്‍ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഭൂമി പഡ്‌നേക്കറും അനുപം ഖേറുമാണ് അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന പ്രധാന താരങ്ങള്‍. ശ്രീ നാരായണന്‍ സിങ് സംവിധാനം ചെയ്യുന്ന ടൊയ്‌ലറ്റ് ഏക് പ്രേം കഥ വെള്ളിയാഴ്ച്ച തിയേറ്ററുകളിലെത്തും.