ചാന്ദിനി ശ്രീധരന്‍ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. സുഗീത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ചാന്ദിനി ശ്രീധരന്‍ നായികയാകുന്നത്. കുഞ്ചാക്കോ ബോബന്റെ കാമുകിയായാണ് ചാന്ദിനി ശ്രീധരന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

കൊച്ചിക്കാരിയായ കഥാപാത്രമാണ് ചാന്ദിനിയുടേത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുന്ന കഥാപാത്രമാണ് ഇത്. അതേസമയം കൊച്ചിയിലേക്ക് എത്തുന്ന ഇടുക്കിക്കാരാനായിട്ടാണ് കുഞ്ചോക്കോ ബോബന്‍ അഭിനയിക്കുന്നത്. വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സലിം കുമാര്‍, കണാരന്‍ ഹരീഷ്, ധര്‍മ്മജന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.