ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒരുചിത്രം ഏറെക്കാലത്തിന് ശേഷമാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍. 

ബോക്‌സ്ഓഫീസില്‍ ഒരു മണി രത്‌നം ചിത്രം വിജയംകണ്ടിട്ട് ഏറെക്കാലമായി. എന്നാല്‍ ഇത്തവണ അദ്ദേഹത്തിന് അത് സാധിക്കുമെന്നാണ് ആരാധകരും കോളിവുഡും ഒരുപോലെ പ്രതീക്ഷിക്കുന്നത്. റിലീസിന് അഞ്ച് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ചെക്കാ ചിവന്ത വാനത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തെത്തിയിരിക്കുന്നത്. 

സേനാപതിയുടെ (പ്രകാശ് രാജ്) മരണശേഷം കുടുംബ ബിസിനസ് കൈയാളാനുള്ള മൂന്ന് ആണ്‍മക്കളുടെ ശ്രമവും രക്തമൊഴുക്കുന്ന സംഘര്‍ഷവുമൊക്കെയാണ് രണ്ടാം ട്രെയ്‌ലറില്‍. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. അരവിന്ദ് സ്വാമി, അരുണ്‍ വിജയ്, ചിമ്പു, വിജയ് സേതുപതി, ജ്യോതിക, അദിതി റാവു ഹൈദരി, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ഒരുചിത്രം ഏറെക്കാലത്തിന് ശേഷമാണ് മണിരത്‌നം സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.