നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥാകൃത്താകുന്നു. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചിട്ടുമുണ്ട്.

അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട പ്രദേശങ്ങളില്‍ നിന്നുള്ള 20നും 40നും ഇടയില്‍ പ്രായമുള്ള സ്‍ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്.