അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്

ചെന്നൈ:ചെന്നൈ പ്രളയത്തില്‍ കുടുങ്ങിയ ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ രക്ഷപ്പെടുത്തി. ബോട്ടിലെത്തിയാണ് ഫയര്‍ഫോഴ്സ് സംഘം ഇന്ന് വൈകിട്ടോടെ ആമിര്‍ ഖാനെ രക്ഷപ്പെടുത്തിയത്. അമ്മയുടെ ചികിത്സയ്ക്കായാണ് ആമിര്‍ ഖാന്‍ ചെന്നൈയിലെത്തിയത്. ഇതിനിടയില്‍ നഗരത്തില്‍ ശക്തമായ മഴയുണ്ടായതോടെ വീട്ടില്‍നിന്ന് പുറത്തേക്ക് പോകാനാകാതെ നടന്‍ കുടുങ്ങുകയായിരുന്നു. നടന്‍ വിഷ്ണു വിശാലിന്‍റെ വീട്ടിലായിരുന്നു ആമിര്‍ ഖാന്‍ കഴിഞ്ഞത്.

വീട്ടിലുണ്ടായിരുന്ന വിഷ്ണു വിശാലിനെയും മറ്റുള്ളവരെയും ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. വെള്ളവും വൈദ്യുതിയും ഇല്ലാതെ 24 മണിക്കൂറാണ് നടന്‍ ആമിര്‍ ഖാന് വീട്ടില്‍ കഴിയേണ്ടിവന്നത്. പ്രളയത്തില്‍ വിഷ്ണു വിശാലിന്‍റെ വീട് നില്‍ക്കുന്ന സ്ഥലവും പൂര്‍ണമായും വെള്ളം കയറിയിരുന്നു. സമീപത്തെ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. ഇവിടങ്ങളിലുള്ളവരെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

'തമിഴ് സഹോദരങ്ങളെ നമ്മള്‍ ചേര്‍ത്തു നിര്‍ത്തണം'; കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മിഗ്ജാമ് ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ആന്ധ്രാതീരത്ത്; ചെന്നൈയില്‍ മഴയ്ക്ക് നേരിയ ശമനം, മരണം എട്ടായി

പ്രളയത്തിൽ കുടുങ്ങി ആമിർ ഖാനും വിഷ്ണു വിശാലും