ഭര്‍ത്താവിന് തന്നെക്കുടാതെ ഒരു അവിഹിത ബന്ധമുണ്ടെന്ന് അറിയാം, എങ്കിലും ആ വീട്ടമ്മ നിസഹായ ആണ്. സ്വന്തം കുട്ടികള്‍ പോലും ഭര്‍ത്താവിന്‍റെ വഴിവിട്ട സഞ്ചാരം മനസിലാക്കി ആ സ്ത്രീയെ കുറ്റപ്പെടുത്തുന്നു. അപ്പോള്‍ അവള്‍ എന്ത് ചെയ്യും?

ഇതാണ് ചൂരി എന്ന ഹിന്ദി ഷോര്‍ട്ട് ഫിലിം പറയുന്നത്. മന്‍സി ജെയ്ന്‍ സംവിധാനം ചെയ്യുന്ന 12 മിനുട്ട് ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ എത്തി 24 മണിക്കൂറിനുള്ളില്‍ ലക്ഷക്കണക്കിന് കാണികളെയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ടിസ്ക ചോപ്ര, ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപ്, സുര്‍വീന്‍ ചൌള എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.