നിരവധി പരീക്ഷണചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചിമ്പു ദേവൻ പുതിയ സിനിമയുമായി എത്തുന്നു. വിജയ് നായകനായ പുലിക്ക് ശേഷം ചിമ്പു ദേവൻ ഒരിടവേളയ്ക്ക് ശേഷമാണ് വലിയൊരു സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കുന്നത്. മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരിക്കും ഇത്.

വൈഭവ്, വെങ്കട് പ്രഭു, ജനനി അയ്യര്‍, ശിവ തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകും. വിവിധ കഥാപാത്രങ്ങളുടെ വ്യത്യസ്ത കാഴ്‍ചപ്പാടുകളിലൂടെ ഒരു സംഭവത്തെ കുറിച്ച് പറയുന്ന ആഖ്യാന രീതിയായിരിക്കും ചിത്രത്തില്‍. ഒക്ടോബറില്‍ ചിത്രം ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.