പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്ന വിവരം പോസ്റ്റ് ചെയ്തത്.

തൊഴിലിടത്തിലും സൈബര്‍ ഇടത്തിലും ജാതീയ പീഢനം എല്‍ക്കേണ്ടിവന്ന ചിത്രലേഖയുടെ ജീവിതം സിനിമയാകുന്നു. 2004 ല്‍ പയ്യന്നൂരില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയ കാലം മുതല്‍ പ്രദേശിക സിഐടിയുവിന്റെ ജാതിയ പീഢനം ഏല്‍ക്കേണ്ടി വന്ന ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ജീവിതം സിനിമയാക്കുന്നത് ഫ്രാസെര്‍ സ്‌കോട്ട് എന്ന ബ്രിട്ടീഷ് ചലച്ചിത്രകാരനാണ്. 

പ്രമുഖ ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ ചിത്രലേഖയുടെ ജീവിതം സിനിമയാകുന്ന വിവരം പോസ്റ്റ് ചെയ്തത്. ജാതീയതയോടുള്ള അവരുടെ അതിജീവനവും പോരാട്ടവും പ്രോത്സാഹനമാണെന്നും ശേഖര്‍ കപൂര്‍ എഴുതുന്നു. 

ചിത്രലേഖയുടെ ജീവിതത്തിന്റെ രേഖാചിത്രവും ശേഖര്‍ കപൂര്‍ പങ്കുവെക്കുന്നു. ദളിതയായതു കൊണ്ട് സിഐടിയു പ്രവര്‍ത്തകരുടെ അധിക്ഷേപത്തിനിരയാകേണ്ടിവന്ന ചിത്രലേഖയ്ക്ക് 120 ദിവസം കലക്ടറേറ്റിന്റെ മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്ത് സര്‍ക്കാരില്‍ നിന്ന് നേടിയെടുത്ത അവകാശങ്ങളെപ്പോലും നിഷേധിക്കുകയും വീടും ഓട്ടോയും തകര്‍ക്കുകയും കത്തിക്കയും ചെയ്യുന്നതിലേക്കുവരെ പ്രശ്‌നസങ്കീര്‍ണമായിത്തീരുന്നു ചിത്രലേഖയുടെ ജീവിതം. 

ഫ്രാസെര്‍ സ്‌കോട്ടിനെ സഹായിക്കാന്‍ കഴിയുമെങ്കില്‍ വിവരങ്ങള്‍ കൈമാറി സഹായിക്കുക. തന്റെ മികച്ച സിനിമകളിലൊന്നായ ബണ്ടിറ്റ് ക്വീനിനെ ഓര്‍മ്മപ്പെടുത്തുന്നതാണ് ചിത്രലേഖയുടെ ജീവിതമെന്ന് പറഞ്ഞു കൊണ്ടാണ് ശേഖര്‍ കപൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

View post on Instagram