സിനിമ സീരിയൽ നടനായ കൊച്ചു പ്രേമൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു
നിശബ്‍ദമായ സമൂഹത്തിനെതിരെ ശബ്‍ദിച്ച് ഒരു ഹ്രസ്വചിത്രം- ചൂണ്ടക്കാർ. അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത്, പക്ഷെ അക്രമം നടത്തുന്നവർക്കെതിരെ പ്രതികരിക്കാൻ മറന്നാൽ എന്താണ് സംഭവിക്കുക.? അതാണ് ചൂണ്ടക്കാര്‍ പറയുന്നത്.

സിനിമ സീരിയൽ നടനായ കൊച്ചു പ്രേമൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഭാര്യയും മകനും നഷ്‍ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ മലയോര ഗ്രാമവാസിയായ കുമാരൻ മാഷിന്റെ കഥയാണ് ചിത്രം പറയുന്നത്. ചൂണ്ടയിടൽ ഇഷ്ട വിനോദമാക്കിയ കുമാരൻമാഷിന്റെ ചൂണ്ടയിൽ കുരുങ്ങുന്ന നന്മ തിന്മകളെ നമുക്ക് തിരിച്ചറിയാൻ പറ്റുന്നു. പ്രതികരണം നഷ്‍ടപെട്ടുപോകുന്ന യുവതലമുറ, അല്ലെങ്കിൽ എന്തിനെതിരെയാണ് പ്രതികരിക്കേണ്ടതെന്നറിയാതെ സമൂഹ മാധ്യമത്തിലൂടെ സമയം കൊല്ലുന്ന ചിലർ. എല്ലാവരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ചൂണ്ടക്കാർ,ചൂണ്ടയിടുന്നത് മനസിന്റെ ആഴങ്ങളിലേക്കാണ്. അനീഷ് തടിക്കാണ് ചൂണ്ടക്കാര്‍ സംവിധാനം ചെയ്തിരിക്കുന്നത്.
