പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് മീനാക്ഷിയും ശ്രേയ ജയദീപും. ശ്രേയാ ജയദീപിന്‍റെ ആലപനത്തില്‍ മീനാക്ഷി വേഷമിട്ടപ്പോഴെല്ലാം ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അമര്‍ അക്ബര്‍ ആന്റണിയിലെ എന്നോ ഞാനെന്റെ എന്ന ഗാനവും ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങിനുമൊക്കെ മികച്ച പ്രതികരണമാണ് നേടിയത്.

ഇവിടെ മീനാക്ഷിയും ശ്രേയ ജയദീപും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. ഒപ്പം എം ജി ശ്രീകുമാറുമുണ്ട്. സദൃശ്യ വാക്യം 24:  29 എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവര്‍ ഒന്നിക്കുന്നത്.

ഒപ്പം സിനിമയ്ക്ക് ശേഷം ശ്രേയ ജയദീപും എം ജി ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്.. ചുന്ദരി വാവേ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്. ഒപ്പം സിനിമയിലെ ഗാനരംഗത്ത് മീനാക്ഷിയും മോഹന്‍ലാലുമാണ് ഒന്നിച്ചിരുന്നത്. മിനുങ്ങും മിന്നാമിനുങ്ങിന്  വരികളെഴുതിയ ബി കെ ഹരിനാരായണനും ഈണമിട്ട ഫോര്‍ മ്യൂസിക് ആണ് ഇവിടെയുമുള്ളത്.