ഹൻസിക മൊട്‍വാനിക്ക് എതിരെ പരാതി

നടി ഹൻസിക മൊട്‍വാനിക്ക് എതിരെ പരാതി. ഹൻസികയുടെ മാനേജര്‍, മുനു സ്വാമിയാണ് പരാതിയുമായി നടികര്‍ സംഘത്തെ സമീപിച്ചത്.

മാനേജര്‍ എന്ന നിലയിലുള്ള സേവനത്തിന് വേതനം നല്‍കുന്നില്ലെന്നാണ് മുനു സ്വാമി പരാതി നല്‍കിയിരിക്കുന്നത്. അതേസമയം ഹൻസികയുടെ ഡേറ്റ് അടക്കമുള്ള കാര്യങ്ങള്‍ അമ്മയാണ് കൈകാര്യം ചെയ്‍തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.

തുപ്പാക്കി മുനൈ എന്ന സിനിമയിലാണ് ഹൻസിക മൊട്‍വാനി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകൻ.