തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇരയെ ഒപ്പം നിര്‍ത്താത്ത നടന്മാര്‍ക്കെതിരെ സമരം ശക്തമാക്കാന്‍ കെ.പി.സി.സി തീരുമാനം. നടന്മാരും ജന പ്രതിനിധികളുമായ മുകേഷ്, ഇന്നസെന്റ്, കെ.ബി ഗണേഷ്‍കുമാര്‍ എന്നിവര്‍ക്കെതിരെ ശക്‌തമായ സമരത്തിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്ക് കെ.പി.സി.സി നിര്‍ദേശം നല്‍കി. നടന്മാര്‍ ജനപ്രതിനിധികള്‍ കൂടിയായിട്ടും വേട്ടക്കാര്‍ക്കൊപ്പം നിന്നുവെന്ന് കെ.പി.സി.സി ആരോപിച്ചു. പ്രാദേശിക തലത്തില്‍ ഉടന്‍ സമരം തുടങ്ങാന്‍ കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കി.